കോട്ടയം: ഫ്ളാറ്റിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഭരണങ്ങനാത്താണ് സംഭവം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് യുവാവും സുഹൃത്തുക്കളും ഇവിടെയെത്തിയത്. തുടർന്ന് ഫ്ളാറ്റിൽ മുറിയെടുക്കുകയായിരുന്നു.
ബാൽക്കണിയിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി, തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.