ഒരു ദിവസം എങ്ങനെയാണെന്ന് തീരുമാനിക്കുന്നത് ആ ദിവസത്തിന്റെ തുടക്കമായിരിക്കും. അതിൽ തന്നെ ഹിന്ദു വിശ്വാസപ്രകാരം കണിക്ക് വളരെ വലിയ പങ്ക് അതിൽ ഉണ്ട്. രാവിലെ എഴുന്നേറ്റാൽ ആദ്യം കെെപ്പത്തിയിൽ നോക്കുന്ന പലരുമുണ്ട്. ഇത് ഐശ്വര്യം തരുമെന്നാണ് വിശ്വാസം. ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദിവസത്തിനായി നല്ല കണി പ്രധാനമാണ്. എന്നാൽ രാവിലെ ഉണർന്നാൽ ഉടൻ തന്നെ കാണാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
നിഴൽ
ഹിന്ദുമത വിശ്വാസപ്രകാരം രാവിലെ എഴുന്നേറ്റ ഉടൻ നിഴലുകൾ കാണരുത്. സ്വന്തം നിഴൽ പോലും കാണുന്നത് ദോഷമാണ്. ഇത് നെഗറ്റീവ് ഊർജ്ജമാണ് നൽകുന്നത്. രാവിലെ എണീറ്റ ഉടൻ നിഴൽ കണ്ടാൽ അന്നത്തെ ദിവസം പ്രശ്നങ്ങൾ നിറഞ്ഞതും അശുഭകരവുമായിരിക്കും.
കണ്ണാടി
പലരും രാവിലെ എഴുന്നേറ്റാൽ കണ്ണാടിയിലാണ് ആദ്യം നോക്കുന്നത്. എന്നാൽ ഇത് നെഗറ്റീവ് ഫലങ്ങളാണ് നൽകുക. ഒരു കാരണവശാലും രാവിലെ ഉണർന്ന ഉടൻ കണ്ണാടിയിൽ നോക്കരുത്.
അഴുക്ക് പിടിച്ച പാത്രങ്ങൾ
അഴുക്ക് പിടിച്ച പാത്രങ്ങൾ രാവിലെ കണി കാണുന്നത് നല്ലതല്ല. ചിലർ രാത്രിയിലെ പാത്രങ്ങൾ രാവിലെ കഴുകാനായി മാറ്റിവയ്ക്കുന്നു. രാവിലെ ഇത് കണ്ടാൽ അന്നത്തെ ദിവസം വളരെ മോശമായിരിക്കും.
തകർന്ന വിഗ്രഹം
നിങ്ങളുടെ വീട്ടിൽ തകർന്ന വിഗ്രഹം ഉണ്ടെങ്കിൽ അത് ഒരിക്കലും കണി കാണരുത്. ഇത് നിങ്ങൾക്ക് അശുഭകരമായ ഫലം നൽകുന്നു. സാമ്പത്തിക നഷ്ടവും മറ്റ് മോശം അനുഭവങ്ങളും ഇത് വഴി നിങ്ങൾക്കുണ്ടാവുന്നു.