ranjitha-menon

പാ​ടു​ന്ന​ ​നാ​യി​ക​മാ​ർ​ ​സി​നി​മ​യി​ൽ​ ​ഒ​രു​പാ​ടു​ണ്ടെ​ങ്കി​ലും​ ​പാ​ട്ടെ​ഴു​തു​ന്ന​ ​നാ​യി​ക​മാ​രെ​ ​മ​ഷി​യി​ട്ട് ​നോ​ക്കി​യാ​ൽ​ ​പോ​ലും​ ​ക​ണ്ടെ​ന്ന് ​വ​രി​ല്ല.​ ​പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ ​മ​നോ​രാ​ജ്യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പാ​ട്ടെ​ഴു​തു​ന്ന​ ​നാ​യി​ക​ ​എ​ന്ന​ ​പെ​രു​മ​ ​സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ​ര​ഞ്ജി​ത മേ​നോ​ൻ.​ ​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​ൻ,​ ​സാ​ജ​ൻ​ ​ബേ​ക്ക​റി​ ​സി​ൻ​സ് 1962,​ ​പ​ത്രോ​സി​ന്റെ​ ​പ​ട​പ്പു​ക​ൾ​ ​എ​ന്നീ​ ​സി​നി​മ​ക​ളി​ലൂ​ടെ​യും​ ​പോ​ച്ച​ർ​ ​എ​ന്ന​ ​വെ​ബ് ​സീ​രീ​സി​ലൂ​ടെ​യും​ ​ശ്ര​ദ്ധേ​യ​യാ​യ​ ​ര​ഞ്ജി​ത​ ​മേ​നോ​ൻ​ ​മ​നോ​രാ​ജ്യ​ത്തി​ൽ​ ​നി​ഖി​ൽ​ ​സാ​നി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​പാ​ടി​യ​'​തെ​ളി​വാ​ന​മേ​'​ ​എ​ന്ന​ ​പാ​ട്ടെ​ഴു​തി​യ​ത് ​യാ​ദൃ​ശ്ചി​ക​മാ​യാ​ണ്.​ ​ ''പ​ഠി​ച്ച​ത് ​ഫ​ങ്ഷ​ണ​ൽ​ ​ഇം​ഗ്ലീ​ഷും​ ​എം.​ബി​.എ​ ​ഇ​ൻ​ ​ടൂ​റി​സ​വു​മൊ​ക്കെ​യാ​ണെ​ങ്കി​ലും​ ​ഞാ​ൻ​ ​പ​ത്താം​ ​ക്ലാ​സ് ​വ​രെ​ ​മ​ല​യാ​ളം​ ​മീ​ഡി​യ​ത്തി​ലാ​ണ് ​പ​ഠി​ച്ച​ത്.​ ​വീ​ട്ടി​ലെ​ല്ലാ​വ​ർ​ക്കും​ ​മ​ല​യാ​ളം​ ​എ​ഴു​താ​നും​ ​വാ​യി​ക്കാ​നും​ ​അ​റി​യ​ണ​മെ​ന്ന​ത് ​അ​ച്ഛ​ന് ​നി​ർ​ബ​ന്ധ​മു​ള്ള​ ​കാ​ര്യ​മാ​യി​രു​ന്നു.​ ​മ​ല​യാ​ളം​ ​പു​സ്ത​ക​ങ്ങ​ൾ​ ​വാ​യി​ക്കാ​നും​ ​അ​ച്ഛ​ൻ​ ​പ്രേ​രി​പ്പി​ച്ചി​രു​ന്നു.​ ​കു​ട്ടി​ക്കാ​ലം​ ​തൊ​ട്ടേ​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​കു​ത്തി​ക്കു​റി​ക്കു​ന്ന​ ​ശീ​ലം​ ​അ​ങ്ങ​നെ​ ​വ​ന്ന​താ​ണ്."" ​ ​ര​ഞ്ജി​ത​ ​മേ​നോ​ൻ​ ​പ​റ​യു​ന്നു.
മ​നോ​രാ​ജ്യ​ത്തി​ൽ​ ​ഗോ​വി​ന്ദ് ​പ​ത്മ​സൂ​ര്യ​യാ​ണ് ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ത്.​ ​ര​ഞ്ജി​ത​ ​അ​ത്യാ​വ​ശ്യം​ ​എ​ഴു​തു​മെ​ന്ന​ ​കാ​ര്യം​ ​ജി.​പി​യ്ക്ക് ​അ​റി​യാ​മാ​യി​രു​ന്നു.​ ​ജി.​പി​യു​ടെ​ ​മ്യൂ​സി​ക്ക് ​ക​മ്പ​നി​ക്ക് ​വേ​ണ്ടി​യാ​ണ് ​തെ​ളി​വാ​ന​മേ​ ​എ​ന്ന​ ​പാ​ട്ടെ​ഴു​തി​യ​ത്.​ ​പി​ന്നീ​ട് ​മ​നോ​രാ​ജ്യ​ത്തി​ൽ​ ​പ്രെ​മോ​ ​സോം​ഗ് ​ആ​യി​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​സ്‌​ട്രേ​ലി​യ​യി​ൽ​ ​മ​നോ​രാ​ജ്യ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​തു​ട​ങ്ങി​യ​ ​ശേ​ഷം​ ​ഒ​രു​ ​ഗാ​നം​ ​കൂ​ടി​ ​ആ​വ​ശ്യ​മാ​യി​ ​വ​രി​ക​യും​ ​പു​തി​യ​ ​ഒ​രു​ ​പാ​ട്ട് ​ഒ​രു​ക്കാ​നു​ള്ള​ ​സ​മ​യ​ക്കു​റ​വ് ​മൂ​ലം​ ​പ്രൊ​മോ​ ​സോം​ഗ് ​പ്ര​ധാ​ന​ ​ഗാ​ന​മാ​ക്കാ​ൻ​ ​സി​നി​മ​യു​ടെ​ ​ര​ച​യി​താ​വും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​റ​ഷീ​ദ് ​പാ​റ​യ്ക്ക​ൽ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​ഗ​സ്റ്റ് 30​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.