അശ്വതി: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. പാരമ്പര്യ വസ്തുക്കളിൽ നിന്ന് ലാഭം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ആത്മാഭിമാനത്തിന് ഭംഗം വരാം. വീടു വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
ഭരണി: ഗുണാനുഭവങ്ങൾ സമ്മിശ്രമാണ്. പഠനമികവിലൂടെ ആദരവ് നേടും. ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ആശ്വാസം. മക്കളുടെ വിവാഹകാര്യത്തിൽ പുരോഗതി. ഭാഗ്യദിനം ഞായർ.
കാർത്തിക: തൊഴിൽ തേടുന്നവർക്ക് അന്യനാട്ടിൽ അവസരമുണ്ടാകും. വ്യാപാരരംഗത്ത് നവീകരണങ്ങൾ നടത്തും. കരാർ പണികൾ പുതുക്കിക്കിട്ടും. സത്കർമ്മങ്ങൾക്കായി ചെലവുണ്ടാകും. വിവാഹതീരുമാനത്തിൽ പുനരാലോചനകൾ വേണ്ടിവരാം. ഭാഗ്യദിനം വെള്ളി.
രോഹിണി: ഗവേഷകർക്ക് ഉയർന്ന ബിരുദം നേടാനാകും. ജോലിയിൽ തിരക്കുകൾ വർദ്ധിക്കും. യാത്രകളും അലച്ചിലും കൂടിയേക്കാം. സ്ഥാനക്കയറ്റം വൈകാനിടയുണ്ട്. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. തർക്കങ്ങളിൽ ഏർപ്പെടാതിരിക്കണം. ഭാഗ്യദിനം തിങ്കൾ.
മകയിരം: വിദ്യാഭ്യാസത്തിൽ ഉയർച്ച. തൊഴിലിൽ ഉത്തരവാദിത്വമേറും. നിക്ഷേപങ്ങളിൽ നിന്ന് ആദായം ലഭിക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഗുണദോഷ സമ്മിശ്ര വാരമാണ്. സാഹസങ്ങൾ ഒഴിവാക്കണം.ഭാഗ്യദിനം ഞായർ.
തിരുവാതിര: മക്കളുടെ വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും. ക്രയവിക്രയങ്ങളിൽ ലാഭത്തിനാണ് മുൻതൂക്കം. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധവേണം. പ്രതീക്ഷിച്ച അനുമതി വൈകാം. ഭൂമി ഇടപാടുകളിൽ നിയമപ്രശ്നങ്ങൾക്ക് സാദ്ധ്യത. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഭാഗ്യദിനം വ്യാഴം.
പുണർതം: വ്യാപാരരംഗത്ത് പുതിയ അവസരങ്ങൾ തുറന്നുകിട്ടും. ചടുലമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യും. അന്യദേശയാത്ര വിജയപ്രദമാകുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കുറയും. ഭാഗ്യദിനം വെള്ളി.
പൂയം: വിദ്യാർത്ഥികൾ പഠനത്തിന് ഇഷ്ടവിഷയം തിരഞ്ഞെടുക്കും. ശാരീരിക ക്ലേശങ്ങൾ കുറയും. മാനസികമായ അസ്വസ്ഥതകൾ നീങ്ങും. സമ്മർദ്ദങ്ങളില്ലാതെ കൃത്യനിർവഹണത്തിൽ മുഴുകും. സാമ്പത്തികസ്ഥിതി സമ്മിശ്രമായിരിക്കും. കലഹപ്രേരണ നിയന്ത്രിക്കണം. ഭാഗ്യദിനം തിങ്കൾ.
ആയില്യം: ഉദ്യോഗസ്ഥർക്ക് ഉയർച്ചയുണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ലാഭമുണ്ടാകും. ഗൃഹം വൈദ്യുതീകരിക്കാനോ അടുക്കള പുതുക്കാനോ സാധിക്കും. വ്യാപാരസംരംഭങ്ങൾക്ക് അനുകൂലസമയം. വൈകാരിക സമീപനം ശത്രുക്കളെ സൃഷ്ടിക്കും. ഭാഗ്യദിനം ബുധൻ.
മകം: കുടുംബസ്വത്ത്, സമ്പത്ത്, അവകാശം എന്നിവ വന്നുചേരും. രാഷ്ട്രീയമായ വളർച്ചയുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. യാത്രകളിൽ ജാഗ്രത പുലർത്തണം. ആഡംബരത്തിന് പണച്ചെലവേറും. മക്കൾക്ക് അഭിമാനകരമായ നേട്ടം വന്നുചേരും. ഭാഗ്യദിനം ശനി.
പൂരം: തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ഉയർച്ച. ലോണുകൾ വഴി ധനസഹായം ലഭിക്കും. കച്ചവടം വിപുലീകരിക്കും. സാമ്പത്തികഗുണം ഉണ്ടാകുമെങ്കിലും ചെലവ് കൂടും. ആരോഗ്യ പരിശോധന മുടക്കരുത്. ഭാഗ്യദിനം ചൊവ്വ.
ഉത്രം: കലാകാരന്മാർക്ക് അംഗീകാരം. നേട്ടങ്ങൾ പലതും വന്നു ചേരും. മത്സരങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. ഉദ്യോഗത്തിനുള്ള നിയമന ഉത്തരവ് ലഭിക്കും. നിയമ- നീതിന്യായ രംഗത്ത് ശോഭിക്കും. മക്കളുടെ വിവാഹകാര്യത്തിൽ തടസം മാറിക്കിട്ടും. ഭാഗ്യദിനം ഞായർ.
അത്തം: ആരോഗ്യസൗഖ്യം. സാമ്പത്തിക നേട്ടം എന്നിവ ലഭിക്കും. പ്രധാനവ്യക്തികളുടെ പിന്തുണ ആർജ്ജിക്കാൻ സാധിക്കും. സർക്കാർ കാര്യങ്ങളിൽ നേട്ടം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. ഗൃഹനിർമ്മാണം മന്ദീഭവിക്കും. പൊതുപ്രവർത്തകർ ശ്രദ്ധിക്കപ്പെടും. ഭാഗ്യദിനം ശനി.
ചിത്തിര: ഇഷ്ട വിഷയങ്ങളിൽ ഉപരിപഠനത്തിന് സാധിക്കും.ചെറിയ കരാറുകൾ ഗുണകരമാകും. കിടപ്പു രോഗികൾക്ക് ആശ്വാസം. ഊഹക്കച്ചവടത്തിന് മുതിരരുത്. ഭൂമി ഇടപാടുകൾ തടസപ്പെടാം. മക്കളുടെ വിവാഹത്തിന് അനുകൂലസമയം. ഭാഗ്യദിനം തിങ്കൾ.
ചോതി: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. അന്യദേശത്ത് ഉപരിപഠനത്തിന് അവസരമുണ്ടാകും. കുടുംബജീവിതം സംതൃപ്തമാകും. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നത് അലോസരം സൃഷ്ടിക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം ബുധൻ.
വിശാഖം: വിദ്യാഭ്യാസത്തിന് അനുകൂലസമയം. ഏൽപ്പിച്ച ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കാം.പുതിയ തൊഴിലിനായി നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. സാമ്പത്തിക ഇടപാടിൽ സൂക്ഷ്മത വേണം. ഭാഗ്യദിനം വ്യാഴം.
അനിഴം: പ്രതീക്ഷകൾ സഫലമാകും. അനീതികൾക്കെതിരെ ശബ്ദമുയർത്തും. കലകളിൽ നിന്ന് വരുമാന വർദ്ധനവുണ്ടാകും. ഗൃഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകാം. വാഹനങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയ്ക്ക് അറ്റകുറ്റപ്പണി വേണ്ടിവരാം. ഭാഗ്യദിനം തിങ്കൾ.
തൃക്കേട്ട: ഉപരിപഠന സാദ്ധ്യത. സങ്കേതിക വിഷയത്തിൽ ശ്രദ്ധനേടും. വിജ്ഞാന യാത്രകൾക്ക് സാദ്ധ്യത. ഉദ്യോഗസ്ഥർക്ക് സമ്മിശ്രഫലം. സൗഹൃദങ്ങൾ ശക്തി പകരും. വസ്തുവിൽപ്പന ശ്രമം വിജയിക്കും. സാമൂഹ്യ കാര്യങ്ങളിൽ നീതിയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. ഭാഗ്യദിനം ബുധൻ.
മൂലം: തൊഴിലിൽ കൂടുതൽ ശ്രദ്ധിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യത്തിന് സാദ്ധ്യത. ഉപരിപഠനത്തിൽ നല്ല തീരുമാനമെടുക്കും. കുടുംബയാത്രകൾ സന്തോഷകരമാകും. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം ചൊവ്വ.
പൂരാടം: പഠനം തൊഴിൽ എന്നിവയിൽ പുരോഗതി. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. കുടുംബാംഗങ്ങളുമായി സന്തോഷ വേളകൾ പങ്കിടും. ബന്ധുക്കളുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ശത്രുക്കൾക്കു മേൽ ജയം നേടും. ആരോഗ്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. വിവാഹകാര്യത്തിൽ തീരുമാനമാകും. ഉപരിപഠനം പൂർത്തിയാക്കും. ബാദ്ധ്യതകൾ പരിഹരിക്കുവാൻ തീവ്രശ്രമം നടത്തും. ഭൂമി സംബന്ധിച്ച തർക്കങ്ങളുണ്ടാകും. കച്ചവടകാര്യത്തിൽ വായ്പകൾ കിട്ടും. ഭാഗ്യദിനം വെളളി.
തിരുവോണം: പുതുസംരംഭങ്ങളിൽ മികവ് പ്രകടിപ്പിക്കും. ദാമ്പത്യപരമായി നല്ല സമയം. തൊഴിലിൽ അംഗീകാരം കിട്ടും.സങ്കേതികജ്ഞാനം നേടാനുള്ള ശ്രമങ്ങൾ തുടരും. ആഡംബര വസ്തുക്കൾ വാങ്ങും. ജീവിതശൈലീ രോഗങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: ശമ്പളവർദ്ധനവുണ്ടാകും. വിവാഹകാര്യത്തിലെ തടസം നീങ്ങും. മുൻകൂട്ടി തീരുമാനിച്ച ഇടപാടുകൾക്ക് പണം കടം വാങ്ങേണ്ടി വരും. പഠനകാര്യത്തിന് അന്യനാട്ടിൽ താമസിക്കേണ്ട സാഹചര്യമുണ്ടാകും. പുതിയ സൗഹൃദ ബന്ധങ്ങൾ മനസിന് സന്തോഷമുണ്ടാക്കും. ഭാഗ്യദിനം തിങ്കൾ.
ചതയം: കടബാദ്ധ്യത തീർക്കും. മക്കളുടെ കാര്യങ്ങൾക്കായി യാത്രകൾ വേണ്ടിവരും. സൗഹൃദങ്ങൾ മനോവിഷമത്തിന് കാരണമാകും. പൊതുരംഗത്ത് സ്വാധീനം ഉയരും. ആർഭാടച്ചെലവുകൾ അധികരിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി: പഠനവിജയത്തിൽ അഭിമാനിക്കും. ഉപരിവിദ്യാഭ്യാസത്തിന് നല്ല അവസരം ലഭിക്കും. കർമ്മരംഗത്ത് പുരോഗതി. പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ബോദ്ധ്യപ്പെടും. പ്രണയബന്ധം പരാജയപ്പെടാൻ ഇടയുണ്ട്. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. സാമ്പത്തികമായി ചിട്ടയുണ്ടാകും. വിവാഹകാര്യങ്ങൾക്ക് കാലതാമസം നേരിടും. വയോജനങ്ങളുടെ ആരോഗ്യം തൃപ്തികരം. നഷ്ടപ്പെട്ടുവെന്നു കരുതിയ അവസരങ്ങൾ തിരികെ ലഭിക്കും. പലകാര്യങ്ങളിലും അലച്ചിൽ. ഭാഗ്യദിനം ഞായർ.
രേവതി: ആത്മവിശ്വാസം വർദ്ധിക്കും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷാനുഭവങ്ങളുണ്ടാകും. വ്യാപാരകാര്യത്തിൽ ദൂരയാത്രകളുണ്ടാകും. സാമ്പത്തിക വൈഷമ്യം മാറും. കർമ്മരംഗത്ത് പദവികൾ തേടിവരും. ഭാഗ്യദിനം വ്യാഴം.