തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരിൽ സി പി എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയ പി കെ ശശിയെ കെ ടി ഡി സി ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കണം.
കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് കെ ടി ഡി സി ചെയർമാൻ. ഗുരുതരമായ കുറ്റങ്ങൾക്ക് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട ഒരാൾ ചെയർമാൻ സ്ഥാനത്തു തുടരുന്നത് കെ ടി ഡി സിയുടെ മുഖം വികൃതമാക്കും. സ്ത്രീപീഡനത്തിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനാവുകയും നിയമസഭാ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത ഒരു കളങ്കിത വ്യക്തിയെ കെ ടി സി സി ചെയർമാനാക്കിയത് സി പി എം ചെയ്ത ന്യായികരിക്കാൻ കഴിയാത്ത അപരാധമായിരുന്നു.