pic

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഞായറാഴ്ച ടൊറന്റോ നഥാൻ ഫിലിപ്സ് സ്‌ക്വയറിൽ നടന്ന പരേഡിനിടെയാണ് സംഭവം. അതിക്രമിച്ചു കയറിയ ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ പതാക കീറിയെറിയുകയും പരേഡിൽ പങ്കെടുത്തവരോട് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആക്രോശിക്കുകയും ചെയ്തു. രാജ്യത്ത് ഖാലിസ്ഥാൻ വാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിച്ചിട്ടും കനേഡിയൻ സർക്കാർ പ്രതികരിക്കാത്തതിനെ കേന്ദ്ര സർക്കാർ വിമർശിച്ചു.