b

കൊ​ൽ​ക്ക​ത്ത​:​ ​ഡ്യൂ​റ​ൻ​ഡ് ​ക​പ്പ് ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ൽ​ ​ഷെ​ഡ്യൂ​ളാ​യി.​ ​കേ​ര​ളാ​ ​ബ്ലാ​സ്റ്റേ​ഴ്‌​സ് ​ഈ​മാ​സം​ 23​ന് ​ന​ട​ക്കു​ന്ന​ ​ക്വാ​ർ​ട്ട​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ബം​ഗളൂ​രു​ ​എ​ഫ്.​സി​യെ​ ​നേ​രി​ടും.​ ​രാ​ത്രി​ 7​ ​മു​ത​ൽ​ ​കൊ​ൽ​ക്ക​ത്തയിലെ​ ​സാ​ൾ​ട്ട് ​ലേ​ക്ക് ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി​യ​ ​എ​ട്ട് ​ടീ​മു​ക​ളു​ടേ​യും​ ​പ്ര​തി​നി​ധ​ക​ളെ​ ​വീ​ഡി​യോ​കോ​ൾ​ ​വ​ഴി​ ​പ​ങ്കെ​ടു​പ്പി​ച്ചാ​ണ്ക്വാ​ർ​ട്ട​ർ​ ​ഫി​ക്സ​റി​നാ​യു​ള്ള​ ​ന​റു​ക്കെ​ടു​പ്പ്ന​ട​ത്തി​യ​ത്.​ ​നാ​ല് ​വേ​ദി​ക​ളി​ലാ​യാ​ണ് ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ത്.​ ​ക്വാ​ർ​ട്ടർ​ ​ഫൈ​ന​ലി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​മാ​യ​ ​ഷി​ല്ലോം​ഗ് ​ല​ജോം​ഗ് ​-​ ​ഈ​സ്റ്റ് ​ബം​ഗാ​ൾ​ പോരാട്ടം ​സു​ര​ക്ഷാ​ ​കാ​ര​ണ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​നി​ന്നും​ ​ഷി​ല്ലോം​ഗി​ലെ​ ​ജ​വ​ഹർ​ലാ​ൽ​ ​നെ​ഹ്റു​ ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​മാ​റ്റി.

മ​ത്സ​ര​ക്ര​മം
നാ​ളെ -​ ​നോ​ർത്ത് ​ഈ​സ്റ്റ് ​യു​ണൈ​റ്റ​ഡ് ​എ​ഫ്.​സി.​ ​-​ ​ഇ​ന്ത്യ​ൻ ആർമി ​എ​ഫ്.​ടി.​ ​(​ ​വൈ​കി​ട്ട് 4​ ​മു​ത​ൽ​ ​സാ​യ് ​സ്‌​റ്റേ​ഡി​യം​ ​കൊ​ക്രാ​ഞ്ഞ​ർ)
നാ​ളെ - ഷി​ല്ലോം​ഗ് ​ല​ജോംഗ്് ​എ​ഫ്.​സി.​ ​-​ ​ഈ​സ്റ്റ് ​ബം​ഗാ​ൾ​ ​എ​ഫ്.​സി.​ ​(​ ​രാ​ത്രി​ 7​മു​ത​ൽ​ ​ജ​വ​ഹ​ർലാ​ൽ​ ​നെ​ഹ്‌​റു​ ​സ്റ്റേ​ഡി​യം,​ ​ഷി​ല്ലോം​ഗ്)
ആ​ഗ​സ്റ്റ് 23
മോ​ഹ​ൻ‍​ ​ബ​ഗാ​ൻ -​ ​പ​ഞ്ചാ​ബ് ​എ​ഫ്.​സി.​ ​(​വൈ​കി​ട്ട് 4​ ​മു​ത​ൽ​ ​ജെ.​ആ​ർ .​ഡി.​ ​ടാ​റ്റ​ ​കോം​പ്ല​ക്‌​സ്,​ ​ജം​ഷ​ഡ്പൂ​ർ)
ആ​ഗ​സ്റ്റ് 23
ബം​ഗ​ളൂ​രു​ ​എ​ഫ്.​സി.​ ​-​ ​കേ​ര​ളാ​ ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​(​രാ​ത്രി​ 7​മു​ത​ൽ​ ​വി​വേ​കാ​ന​ന്ദ​ ​യു​വ​ഭാ​ര​തി​ ​ക്രി​രം​ഗ​ൻ,​​കൊ​ൽക്ക​ത്ത)