കെ.എസ്.ആർ.ടി.സി പുതിയ 555 ഡീസൽ ബസുകൾ കൂടി വാങ്ങും. ഗ്രാമീണ റൂട്ടുകളിലേക്ക് കൂടുതൽ മിനി ബസുകളും ദീർഘദൂര സർവീസുകൾക്കായി സ്ലീപ്പർ/സെമി സ്ലീപ്പറുകളും ഉൾപ്പെടെയാണ് വാങ്ങുന്നത്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.