റോം: ഇറ്റലിയിലെ സിസിലിക്ക് സമീപം കടലിൽ ആഡംബര ബോട്ട് മുങ്ങി ബ്രിട്ടീഷ് കോടീശ്വരൻ അടക്കം ആറ് പേരെ കാണാതായി. ഒരാൾ മരിച്ചു. ' ബ്രിട്ടീഷ് ബിൽ ഗേറ്റ്സ് " എന്നറിയപ്പെടുന്ന ടെക് വ്യവസായി മൈക്ക് ലിഞ്ചിനെയാണ് (59) കാണാതായത്. 22 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ലിഞ്ചിന്റെ ഭാര്യ ആഞ്ചല അടക്കം 15 പേരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 4.30ന് സിസിലി ഹാർബറിൽ നിന്ന് 700 മീറ്റർ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചത്. യു.എസ്, കാനഡ, ശ്രീലങ്ക, ന്യൂസിലൻഡ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ബോട്ടിലുണ്ടായിരുന്നു.