കൊച്ചി: മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെട്ട ഹേമ കമ്മിഷൻ റിപ്പോർട്ട് സിനിമ മേഖലയെ മുഴുവനായി സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ചെയ്തതെന്ന് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. മലയാളികൾക്ക് വായിച്ച് ആത്മരതി അടയാനും, ചാനലുകൾക്ക് അന്തി ചർച്ച നടത്താനും കോടികൾ മുടക്കി എഴുതപ്പെട്ട മറ്റൊരു ഇക്കിളി കഥാ പുസ്തകം എന്നതിനപ്പുറത്തേക്ക് ഹേമ കമ്മറ്റി മുൻപാകെ മൊഴി നൽകിയ ഇരകളിൽ എത്രയാളുകൾ പരാതിയുമായി മുന്നോട്ട് വരും എന്നാണ് ഇനി കണ്ടറിയേണ്ടതെന്നും ശ്രീജിത്ത് പെരുമന ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീജിത്തിന്റെ പ്രതികരണം.
'ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന ആ പ്രമുഖ നടൻ ആരാണ്? 15 അംഗ പവർ ഗ്രൂപ്പിൽ ആരൊക്കെയുണ്ട് എന്നുൾപ്പെടെ വെളിപ്പെടുത്തണം അല്ലെങ്കിൽ അഭിനയ രംഗത്ത് ജോലി ചെയ്യുന്ന ഞങ്ങൾ ഉൾപ്പെടെ സംശയ നിഴലിൽ ആകും എന്ന് തുറന്ന് പറയാൻ ഇതുവരെ സൂപ്പർ സ്റ്റാറുകളോ, സൂപ്പർ അല്ലാത്ത സ്റ്റാറുകളോ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? പരാതിയുമായി ഇരകൾ മുന്നോട്ട് വരാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റെയും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു'- ശ്രീജിത്ത് പെരുമന കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിട്ടു. ആര് ചെയ്‌തെന്നോ എപ്പോ ചെയ്‌തെന്നോ ഇല്ല. ആരുടേയും പേരില്ല. എല്ലാ നടന്മാരും, നിർമാതാക്കളും, സംവിധായകരും മുതൽ ലൈറ്റ് ബോയ് വരെ സംശയത്തിന്റെ നിഴലിലായി. ഇതിൽ നിന്ന് എന്ത് മനസിലാക്കണം..? എല്ലാവരും കുറ്റക്കാർ ആണെന്നാണോ..? എല്ലാവരും ലഹരി ഉപയോഗിക്കുന്നവർ ആണെന്നാണോ..? എല്ലാ നടിമാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണോ സാധാരണക്കാർ മനസിലാക്കേണ്ടത്..? ഇന്ന് ആളുകൾ ഇന്ന രീതിയിൽ പ്രവർത്തിച്ചു എന്ന് പറഞ്ഞിരുന്നുവെങ്കിൽ കാര്യങ്ങൾക്ക് വ്യക്തത ഉണ്ടാകുമായിരുന്നു.. അതിനു പകരം സിനിമ മേഖലയെ മുഴുവനായി സംശയത്തിന്റെ നിഴലിൽ നിർത്തുകയല്ലേ ചെയ്തിരിക്കുന്നത്?
'ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന ആ പ്രമുഖ നടൻ ആരാണ്? 15 അംഗ പവർ ഗ്രൂപ്പിൽ ആരൊക്കെയുണ്ട് എന്നുൾപ്പെടെ വെളിപ്പെടുത്തണം അല്ലെങ്കിൽ അഭിനയ രംഗത്ത് ജോലി ചെയ്യുന്ന ഞങ്ങൾ ഉൾപ്പെടെ സംശയ നിഴലിൽ ആകും എന്ന് തുറന്ന് പറയാൻ ഇതുവരെ സൂപ്പർ സ്റ്ററുകളോ, സൂപ്പർ അല്ലാത്ത സ്റ്റാറുകളോ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?
പരാതിയുമായി ഇരകൾ മുന്നോട്ട് വരാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റ്യും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു..
മലയാളികൾക്ക് വായിച്ച് ആത്മരതി അടയാനും, ചാനലുകൾക്ക് അന്തി ചർച്ച നടത്താനും കോടികൾ മുടക്കി എഴുതപ്പെട്ട മറ്റൊരു ഇക്കിളി കഥാ പുസ്തകം എന്നതിനപ്പുറത്തേക്ക് ഹേമ കമ്മറ്റി മുൻപാകെ മൊഴി നൽകിയ ഇരകളിൽ എത്രയാളുകൾ പരാതിയുമായി മുന്നോട്ട് വരും എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ആർക്കെങ്കിലുമെത്തിരെ ഒരു പെറ്റി കേസുപോലും എടുക്കാൻ സാധിക്കില്ല. കേസെടുത്താൽ പോലും അവ നിലനിൽക്കില്ല എന്നതാണ് യാഥാർഥ്യം.