vadu-the-scar

എൺപത് വയസിലെത്തിയ ടി.ജി രവിയും മകൻ ശ്രീജിത്ത് രവിയും ഇതാദ്യമായി ജീവിതത്തിലേത് പോലെ വെള്ളിത്തിരയിലും അച്ഛനും മകനുമായി എത്തുന്ന വടു THE SCAR എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്‌നേഹബന്ധങ്ങൾ ഇല്ലാതാകുന്ന ഇന്നത്തെ കാലത്ത് പിതാവും മകനും തമ്മിലുള്ള ആത്മബന്ധത്തെ സങ്കീർണ്ണതകളോടെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് പൊയിൽക്കാവാണ്. വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രനാണ്. മുരളി നീലാംബരിയുടെ വരികൾക്ക് പി.ഡി സൈഗാൾ തൃപ്പൂണിത്തുറ സംഗീതം പകരുന്നു. എഡിറ്റർ: രതിൻ രാധാകൃഷ്ണൻ. ആർട്ട് ഡയറക്ടർ: വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം: പ്രസാദ് ആനക്കര, മേക്കപ്പ്: അനീഷ് ചെറുകാനം, പി ആർഒ: എ.എസ് ദിനേശ്.