fridge

സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഉത്സഹകാലമായാണ് ചിങ്ങമാസത്തെ മലയാളികൾ കണക്കാക്കുന്നത്. നമ്മൾ എന്ത് നല്ലകാര്യങ്ങൾ ചെയ്‌താലും അതിനെല്ലാം ഇരട്ടിഫലമാകും തിരികെ ലഭിക്കുക. എന്നാൽ, ഈ മാസത്തിൽ ചില വസ്‌തുക്കൾ നമ്മൾ ആരിൽ നിന്നും വാങ്ങാൻ പാടില്ല എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ ജീവിതം നശിക്കുന്നതിന് വരെ അത് കാരണമാകും എന്നാണ് പറയപ്പെടുന്നത്. ഈ വസ്‌തുക്കൾ ഏതൊക്കെയെന്ന് നോക്കാം.

  1. എണ്ണ - ഇവ നിങ്ങൾ മറ്റുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങാനോ കൊടുക്കാനോ പാടില്ല. ഇങ്ങനെ ചെയ്‌താൽ അവരിലെ നെഗറ്റീവ് എനർജിയും ദുരിതങ്ങളുമെല്ലാം നമ്മൾ ഏറ്റുവാങ്ങുന്നു എന്നാണർത്ഥം. എന്നാൽ, നിങ്ങൾ പണം നൽകി വാങ്ങുന്നതിൽ തെറ്റില്ല.
  2. ഉപ്പ് - ഒരിക്കലും മറ്റുള്ളവരുടെ കയ്യിൽ നിന്നും ഉപ്പ് നേരിട്ട് വാങ്ങാൻ പാടില്ല. മേശപ്പുറത്തോ നിലത്ത് വച്ചോ ഇവ സ്വീകരിക്കുന്നതിൽ തെറ്റില്ല.
  3. കടുക് - മറ്റുള്ളവരുടെ കയ്യിലേക്കോ അവരിൽ നിന്നോ നേരിട്ട് കടുക് വാങ്ങാൻ പാടില്ല. ഇങ്ങനെ ചെയ്‌താൽ അവർ നിങ്ങളുടെ ശത്രുവായി മാറും എന്നാണ് വിശ്വാസം. കടുക് നിലത്ത് വീഴാനും പാടില്ല. ഇങ്ങനെ സംഭവിച്ചാൽ ആ വീട്ടിൽ കലഹങ്ങൾ ഒഴിയില്ല എന്നാണ് വിശ്വാസം.
  4. മണ്ണ് - ഒരിക്കലും മണ്ണ് മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങരുത്. അവർ അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം നിങ്ങളിലേക്ക് പകരുന്നു.
  5. മൂർച്ചയുള്ള വസ്‌തുക്കൾ - മൂർച്ചയുള്ള വസ്‌തുക്കൾ ഒരിക്കലും മറ്റുള്ളവരിൽ നിന്നും നേരിട്ട് വാങ്ങരുത്. സന്തോഷത്തോടെ നൽകിയാലും ആരിൽ നിന്നും ഇവ വാങ്ങരുത്. ആ ബന്ധം തന്നെ നശിച്ച് പോകാൻ ഇത് കാരണമാകും എന്നാണ് വിശ്വാസം.