മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജിൻ ലാൽ സംവിധാനം ചെയ്യുന്ന ഹന്ന റിലീസിന്. ഹന്ന എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മേഘന രാജ് തന്നെയാണ്. വൈഗ, സുരേഖ, സോണിയ, എഫ്. ഷംനാദ്, മോഹൻ ശർമ്മ, രാജ, ഭീമൻ രഘു, ബൈജു, ശബരി കൃഷ്ണൻ, രമാദേവി, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജെ സേവിയർ എന്ന ജേണലിസ്റ്റിന്റെ 'സീബ്രവരകൾ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് ആലുങ്കൽ ഒരുക്കിയ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സംഗീതം പകർന്നിരിക്കുന്നത്. ഡുക്യു ഡിവൈസിന്റെ ബാനറിൽ എഫ്. ഷംനാദാണ് നിർമ്മിക്കുന്നത്. യേശുദാസ്, ചിത്ര എന്നിവരാണ് ഗായകർ. പ്രൊജക്ട് ഡിസൈനർ: പ്രകാശ് തിരുവല്ല, പ്രൊഡക്ഷൻ കൺട്രോളർ: ദാസ് വടക്കഞ്ചേരി, കലാസംവിധാനം: അനീഷ് കൊല്ലം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമരപുരം, മേക്കപ്പ്: അനിൽ നേമം , അസോസിയേറ്റ് ഡയറക്ടർ: വിനയൻ, സൗണ്ട് ഡിസൈൻ: സോണി ജെയിംസ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, കളറിസ്റ്റ്: സെൽവിൻ വർഗ്ഗീസ്, പി.ആർ.ഒ: പി.ശിവപ്രസാദ്,