malavika-

തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടത്തിയ ചില പ്രസ്താവനകൾക്ക് ഇപ്പോഴത്തെ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി നടി മാളവിക ശ്രീനാഥ്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണെന്നും പലരും മുഴുവൻ അഭിമുഖം കണ്ടിട്ടില്ലെന്നും മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുപച്ച പോസ്റ്റിൽ പറയുന്നു.

ആർക്കും യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവച്ചതെന്നും മാളവിക പറയുന്നു. ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ആ സംഭവം നടന്നത്. അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. അവർ പണം തട്ടാൻ വേണ്ടി നടത്തിയ ഒരു വ്യാജ ഓഡിഷനായിരുന്നു അതെന്നും മാളവിക പറയുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാളവികയുടെ പഴയ അഭിമുഖത്തിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു താരം പ്രതികരിച്ച് രംഗത്തെത്തിയത്.

മാളവികയുടെ വാക്കുകളിലേക്ക്...
ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്, പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല, യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയും ഇല്ല. 10 വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവെച്ചത്, ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്. അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല, അവർ പണം നേടാൻ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷൻ ആയിരുന്നു.

ഇപ്പോഴത്തെ പ്രശ്നനങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല