medi-mix

കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി പ്രമുഖ കൺസ്യൂമർ ഉത്പന്ന കമ്പനിയായ എ.വി.എ ഗ്രൂപ്പ് (മെഡിമിക്സ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത് ലക്ഷം രൂപ നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എ.വി.എ മാനേജിംഗ് ഡയറക്‌ടർ ഡോ. എ. വി അനൂപും ഡയറക്‌ടർ പ്രിയ അനൂപും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ദുരന്തത്തിൽ പ്രതിസന്ധിയിലായ കുടുംബങ്ങൾക്കായി ചെന്നൈയിലെ വിവിധ മലയാളി അസോസിയേഷനുകളുമായി കൈകോർത്ത് വിപുലമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനാണ് ഒരുങ്ങുന്നതെന്ന് എ. വി അനൂപ് പറഞ്ഞു. ഇതോടൊപ്പം മേർസി കോപ്‌സുമായി ചേർന്ന് ദുരിത മേഖലയിലെ സാമ്പത്തിക സഹായം ആവശ്യമുള്ള 25 വ്യക്തികളെ കണ്ടെത്തി അടിയന്തര സഹായമായി 10,000 രൂപ വീതം ലഭ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ഘട്ടത്തിൽ അർഹരായവർക്ക് കൂടുതൽ സഹായം ലഭ്യമാക്കും.