നല്ല ശമ്പളം കിട്ടുന്ന ജോലി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ 30 കോടി രൂപ ശമ്പളം നൽകാമെന്ന് പറഞ്ഞിട്ടും ഈ ജോലിക്ക് ആളെ കിട്ടാനില്ല. ജോലി വളരെ സിമ്പിളാണ് ലെെറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുക ഓഫ് ചെയ്യുക അത്രമാത്രം. എന്നിട്ടും എന്താണ് ഈ ജോലിക്ക് ആളില്ലാത്തതെന്നാകും നിങ്ങൾ ആലോചിക്കുന്നത്. കേൾക്കുമ്പോൾ ചെറിയ ജോലിയായി തോന്നമെങ്കിൽ ജോലി ചെയ്യേണ്ട സ്ഥലം എവിടെയാണെന്ന് അറിയാമോ?
ഈജിപ്തിലെ അലക്സാണ്ട്രയിലെ ലെെറ്റ് ഹൗസിലാണ് ജോലി. നദിയ്ക്ക് മദ്ധ്യഭാഗത്തായാണ് പടുകൂറ്റൻ പാറക്കെട്ടിലാണ് ഈ ലെെറ്റ് ഹൗസ് നിർമ്മിച്ചിട്ടുള്ളത്. ഇതുവഴി പോകുന്ന കപ്പൽ യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടി ക്യാപ്റ്റൻ മൗറീഷ്യസ് ആണ് ഈ ലെെറ്റ് ഹൗസ് നിർമ്മിച്ചത്.
ഈ ലെെറ്റ് ഹൗസിൽ താമസിച്ച് വേണം ജോലി ചെയ്യാൻ. ഒരാൾക്ക് മാത്രമാണ് നിയമനം ഉള്ളത്. രാത്രി ലെെറ്റ് ഓൺ ചെയ്യുകയും രാവിലെ ഓഫ് ചെയ്യുകയും വേണം. ഇവിടെ ജോലിയ്‌ക്കെത്തുന്നവർക്ക് ഒരു വർഷം കഴിയുമ്പോഴേയ്ക്കും 30 കോടി രൂപ ലഭിക്കും. എന്നാൽ അപകടം പിടിച്ച ഈ ജോലി ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരുന്നില്ല. വളരെ ശക്തമായ തിരമാലകൾ ലെെറ്റ് ഹാസിൽ അടിച്ച് കയറാറുണ്ട്. ഇതിന് പുറമെ ഇടയ്ക്ക് കൊടുങ്കാറ്റും അനുഭവപ്പെടും. ഇതിനെയെല്ലാം അതിജീവിച്ച് വേണം ഇവിടെ താമസിക്കാൻ.