as

തിരുവനന്തപുരം : എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും. മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 26വരെ ഓപ്ഷൻ നൽകാം. 27ന് താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും 29ന് ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കണമെന്നും കമ്മീഷ്ണർ അറിയിച്ചു.