തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നടത്തുന്ന പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് മാർച്ചിനോടനുബന്ധിച്ച് തിരക്കും ഗതാഗത തടസവുമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഇന്ന് രാവിലെ 10.15 മുതൽ 12 വരെ വെള്ളയമ്പലം ശ്രീമൂലം ക്ലബ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾക്ക് ഫോൺ 04712558731, 9497930055.