sreejesh

തിരുവനന്തപുരം : പാരീസ് ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ പി.ആർ ശ്രീജേഷിന് ഈ മാസം 26ന് തിരുവനന്തപുരം ജിമ്മിജോർജ് സ്റ്റേഡിയത്തിൽ വച്ച് സ്വീകരണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്കൂളിൽ പഠിച്ച് മികച്ച കായിക നേട്ടങ്ങൾ സ്വന്തമാക്കിയ ശ്രീജേഷിന്റെ നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.

2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, കുഞ്ഞി മുഹമ്മദ്, പി.യു. ചിത്ര, വിസ്മയ വി.കെ., നീന .വി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായുള്ള നിയമന ഉത്തരവ് ഈ ചടങ്ങിൽ കൈമാറും.