മുംബയ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് ചിത്രമൊരുങ്ങുന്നു. ടി-സിരീസിന്റെ ഗുൽഷൻ കുമാറാണ് പേരിട്ടിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത്. സച്ചിനെക്കുറിച്ച് സിനിമയെടുത്ത രവി ബാഗ്ചന്ദ്ക സഹനിർമ്മാതാവാണ്. 2007,2011 ലോകകപ്പ് നേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ച യുവിയുടെ ക്രിക്കറ്റ് ജീവിതവും കാൻസറിന് എതിരായ പോരാട്ടവും കളിക്കളത്തിലേക്കുള്ള തിരിച്ചുവരവും ചിത്രത്തിലുണ്ടാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.