പണ്ട് മുതലെ നിരവധി പേർ നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് നരയും അകാല നരയും. പലർക്കും ചെറുപ്പത്തിൽ തന്നെ അകാല നര ബാധിക്കാറുണ്ട്. ഈ നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ഡെെ എത്ര തന്നെ ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കാറില്ല. അത് ഒരു താൽക്കാലിക ആവരണം മാത്രമായിരിക്കും. കൂടാതെ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഡെെകളിൽ നല്ലരീതിയിൽ കെമിക്കൽ ചേരാൻ സാദ്ധ്യതയുണ്ട്. ഇത് മുടിക്ക് ദോഷം ചെയ്യുന്നു. വീട്ടിൽ തന്നെ നരയ്ക്ക് പരിഹാരം കാണാൻ നിരവധി വഴികളുണ്ട്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് സിമ്പിളായി മുടി കറുപ്പിച്ചാലോ?
ആവശ്യമായ സാധനങ്ങൾ
ബീറ്റ്റൂട്ട്
തേയില
നീലയമരിപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക( മുടിയിൽ തേക്കുന്നതിന് ആവശ്യമായ ബീറ്റ്റൂട്ട് മതി. നീളം അനുസരിച്ച് ഒരു ബീറ്റ്റൂട്ടോ പകുതിയെ ഉപയോഗിക്കാം). ശേഷം കുറച്ച് തേയില വെള്ളം ഒഴിച്ച് ഇത് അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിൽ വേണം അരയ്ക്കാൻ. ശേഷം ഒരു സ്റ്റീൽ ഇല്ലെങ്കിൽ ഇരുമ്പ് പാത്രത്തിൽ നിങ്ങൾക്ക് ആവശ്യമായ നീലയമരിപ്പൊടി എടുക്കുക.
ശേഷം നേരത്തെ അരച്ച് വച്ച പേസ്റ്റും ഇതിലേക്ക് ഇട്ട് നല്ലപോലെ യോജിപ്പിക്കുക. വേണമെങ്കിൽ കുറച്ച് കൂടി തേയില വെള്ളം ചേർക്കാം. ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. ( മുടിയിൽ എണ്ണമയം കാണരുത്). ഇത് മുടിയിൽ തേച്ച് ഒരു മണിക്കൂർ വച്ചിരിക്കുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം ഉറപ്പ്. ഒരുപാട് മുടി നരച്ചിരിക്കുന്നവർ മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്താൽ എല്ലാമുടിയും കറുക്കും. മാസത്തിൽ ഒരിക്കൽ ഈ മാസ്ക് ഇടുന്നത് വളരെ നല്ലതാണ്.