വാഷിംഗ്ടൺ : ദക്ഷിണ കൊറിയയ്‌ക്ക് 350 കോടി ഡോളറിന്റെ സൈനിക പാക്കേജ് അനുവദിച്ച് യു.എസ്. 36 എ.എച്ച് - 64 ഇ അപ്പാച്ചി അറ്റാക്ക് ഹെലികോപ്‌റ്ററുകളും മിസൈലുകൾ അടക്കം അനുബന്ധ ഉപകരണങ്ങളും വിൽക്കാനാണ് തീരുമാനം.
ഉത്തര കൊറിയയിൽ നിന്നടക്കം ഇൻഡോ - പസഫിക് മേഖലയിൽ ഉയരുന്ന ഭീഷണികളെ ചെറുക്കാൻ ദക്ഷിണ കൊറിയയെ പാക്കേജ് സഹായിക്കുമെന്ന് യു.എസ് പ്രതികരിച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി ലഭിച്ച വിൽപ്പനയ്ക്ക് യു.എസ് കോൺഗ്രസിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
ബോയിംഗും ലോക്ക്‌ഹീഡ് മാർട്ടിനുമാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ യു.എസിന്റെ വാർഷിക സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഈ മാസം 29 വരെ തുടരുന്ന സൈനികാഭ്യാസത്തിൽ ഇരുരാജ്യങ്ങളിലെയും ആയിരക്കണക്കിന് സൈനികർ പങ്കെടുക്കുന്നുണ്ട്.