police

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇന്ന് രാവിലെ കാണാതായ 13കാരിയെ കണ്ടെത്തിയെന്ന് വിവരം. പാലക്കാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന. ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസിക്കുന്ന അൻവർ ഹുസെെന്റെ മകൾ തസ്‌മീൻ ബീഗത്തെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കാണാതായി 13 മണിക്കൂറിലാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. വെകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആസാമിലേക്ക് പോയ ട്രെയിനിൽ പെൺകുട്ടി കയറിയിട്ടുണ്ടാകാമെന്ന് സംശയം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ തെരച്ചിൽ നടത്തും.

അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ തസ്‌മീൻ ബീഗത്തെ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കഴക്കൂട്ടത്തെ വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത്. ഒരു മാസം മുൻപാണ് കുട്ടി കഴക്കൂട്ടത്ത് എത്തുന്നത്.