uae

അബുദാബി: മറ്റുള്ളവർ പോസ്റ്റ് ചെയ്‌തവ നിങ്ങൾ ഷെയർ ചെയ്യാറുണ്ടോ? ട്രോളുകൾ, വ്യാജ പോസ്റ്റുകൾ തുടങ്ങിയവ ആസ്വദിക്കാറുണ്ടോ? എങ്കിൽ ജയിലിൽ കഴിയാൻ തയ്യാറായിക്കോളൂ. തെറ്റായ വിവരങ്ങളും കിംവദന്തികളും മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് യുഎഇ.

രാജ്യത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലെ നിയമങ്ങൾ യുഎഇ അടുത്തിടെയായി കർശനമാക്കുകയാണ്. 2024 ജൂലായ് മുതൽ, പരസ്യങ്ങൾ ചെയ്യുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ഇല്ലെങ്കിൽ വലിയ തുകയാണ് പിഴയായി പ്രഖ്യാപിച്ചത്.

രാജ്യത്തെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യുഎഇയിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ:

  1. യുഎഇ പ്രസിഡന്റിനെയോ എമിറേറ്റ്സ് ഭരണാധികാരികളെയോ വിമർശിക്കുന്നതോ, രാജ്യത്തിന്റെ ഭരണ സംവിധാനത്തെ വിമർശിക്കുകയോ ചെയ്യുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കരുത്.
  2. കിംവദന്തികളോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ പ്രചരിപ്പിച്ച് രാജ്യത്തിന്റഎ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് ദോഷം വരുത്തരുത്.
  3. പ്രായപൂർത്തിയാകാത്തവരെ അപമാനിക്കുന്നതോ പൊതു ധാർമ്മികത ലംഘിക്കുന്നതോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
  4. സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെയോ ഒരു പൊതു പ്രതിനിധി സ്ഥാനത്തുള്ള വ്യക്തിയുടെയോ പ്രവർത്തനങ്ങൾ വിമർശിക്കരുത്.

രാജ്യത്തിന്റെ അന്തസിനെ അപമാനിക്കുന്ന രീതിയിൽ ഓൺലൈനിലൂടെ വാർത്തകൾ, ദൃശ്യങ്ങൾ തുടങ്ങിയവ പ്രചരിപ്പിച്ചാൽ 5,00,000 ദിർഹം (1,14,16,685 രൂപ) വരെ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷ ലഭിക്കും.