arrested

അകോല: അശ്ലീല വീഡിയോകൾ കാണിച്ച് ആറ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. കാസിഖേഡ് ഗ്രാമത്തിലെ ജില്ലാ പഞ്ചായത്ത് സ്കൂളിൽ പഠിപ്പിച്ചിരുന്ന പ്രമോദ് മനോഹർ സർദാറിനെയാണ് ഇന്നലെ വെെകുന്നേരം പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രമോദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്പി ബച്ചൻ സിംഗ് അറിയിച്ചിട്ടുണ്ട്. ഇരയായ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

താനെയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് പെൺകുട്ടികളെ ശുചീകരണ ജീവനക്കാരൻ ലെെംഗീകമായി പീഡിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അകോലയിൽ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.