kerala-bank

തിരുവനന്തപുരം: കേരള ബാങ്ക് ചിറയിൻകീഴ് മേഖലയുടെ നേതൃത്വത്തിൽ 23ന് ചെമ്മരുതി സർവീസ് സഹകരണ ബാങ്കിന്റെ മാവിൻമൂട് ശാഖാ ഓഡിറ്റോറിയത്തിൽ വച്ച് വായ്പാമേള നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടക്കുന്ന വായ്പാമേളയിൽ ഉദ്യോഗസ്ഥർ വിവിധയിനം വായ്പകളെപ്പറ്റി വിശദീകരിക്കുകയും വായ്പകൾ അനുവദിക്കുകയും ചെയ്യും.