beauty

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ഒരാളുടെ സൗന്ദര്യം എന്നത് നിറത്തേക്കാളുപരി ചർമ്മത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മുഖക്കുരു, പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റുന്നതിന് വേണ്ടിയാണ് നമ്മൾ ചർമ്മ സംരക്ഷണ മാർഗങ്ങൾ ചെയ്യേണ്ടത്. പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ ഈ പ്രശ്നങ്ങൾ മാറ്റാനും വെയിലേറ്റ് മങ്ങിയ നമ്മുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സാധിക്കും എന്നതല്ലാതെ പെട്ടെന്ന് നിറം വർദ്ധിപ്പിക്കാൻ സാധിക്കില്ല.

അതിനാൽ തന്നെ പലരും കെമിക്കൽ ട്രീറ്റ്മെന്റുകളും നിറം വർദ്ധിപ്പിക്കാനുള്ള മരുന്നുകളും തേടി പോവുകയാണ്. കയ്യിലുള്ള കാശ് മുഴുവൻ കാലിയാകുമെന്ന് മാത്രമല്ല, മുഖത്ത് ചുളിവുകൾ വരാനും നിരവധി ആരോഗ്യപ്രശ്നങ്ങൾ വരാനും ഇത് കാരണമാകുന്നു. എന്നാൽ നിങ്ങളുടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ്‌പാക്കിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.

ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റം കാണാൻ സാധിക്കുന്ന ഒരു മാജിക്കൽ ഫേസ്‌പാക്കാണിത്. വളരെ പെട്ടെന്ന് തന്നെ നിറം വർദ്ധിക്കും എന്നത് മാത്രമല്ല ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്രി തിളക്കം നൽകാനും ഇത് സഹായിക്കുന്നു. വിവാഹിതരാകാൻ പോകുന്നവർക്കും ചർമ്മസംരക്ഷണം ഇഷ്ടപ്പെടുന്നവർക്കും എളുപ്പത്തിൽ ചെയ്യാവുന്നതും പെട്ടന്ന് തന്നെ ഫലം തരുന്നതുമാണ് ഈ ഫേസ്‌പാക്ക്.

ആവശ്യമായ സാധനങ്ങൾ

നേന്ത്രപ്പഴത്തിന്റെ തൊലി - 1

ഉരുളക്കിഴങ്ങ് - 1

ബീറ്റ്‌റൂട്ട് - 1

കഞ്ഞിവെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഉപ്പിടാത്ത കഞ്ഞിവെള്ളം എടുക്കുക. അതിലേയ്ക്ക് കഴുകി വൃത്തിയാക്കി അരിഞ്ഞ പഴത്തൊലിയും ഉരുളക്കിഴങ്ങും ചേർത്ത് അ‌ഞ്ച് മിനിട്ട് വേവിച്ചെടുക്കുക. ഈ കൂട്ട് വെന്തുവരുന്ന സമയത്തിൽ ബീറ്റ്റൂട്ട് തൊലി കള‌ഞ്ഞ് അരച്ച് ജ്യൂസെടുക്കുക. ശേഷം വേവിച്ച പഴത്തൊലിയും ഉരുളക്കിഴങ്ങും ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് നന്നായി അരച്ചെടുക്കുക. ദിവസവും രാത്രി ഈ ഫേസ്പാക്ക് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. ഒറ്റ ഉപയോഗത്തിൽ തന്നെ മുഖത്തെ നിറവ്യത്യാസം കാണാൻ കഴിയുന്നതാണ്. തുടർച്ചയായി ഒരാഴ്ച ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്ത് വലിയ വ്യത്യാസം