പോഷകഗുണങ്ങളുടെ ഒരു കലവറയാണ് പാൽ. ആരോഗ്യത്തിന് വളരെ നല്ലതായ ഇതിൽ കാൽസ്യം പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നമ്മുടെ എല്ലുകളുടെ ശക്തിയ്ക്കും പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും മസ്തിഷ്കം നന്നായി പ്രവർത്തിക്കാനും പാൽ സഹായിക്കുന്നു. പാലിൽ വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
പലരും രാവിലെ വെറും വയറ്റിൽ പാൽ കുടിക്കാറുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ പാൽ കുടിക്കാമോ എന്ന സംശയം ഇന്നും നിലനിൽക്കുന്നു. അതിന് വ്യക്തമായ ഒരു ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. രാവിലെ പാൽ കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗുണം
രാവിലെ വെറും വയറ്റിൽ പാൽ കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. കൂടാതെ ദുർബലമായ എല്ലുകൾക്ക് ജീവൻ നൽകുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ദോഷങ്ങൾ
ചിലർക്ക് രാവിലെ വെറും വയറ്റിൽ പാൽ കുടിച്ചാൽ ലാക്ടോസ് ഇല്ലായ്മ ഉണ്ടാകാം. വയറുവേദന, വയറിളക്കം, അല്ലെങ്കിൽ ഗ്യാസ് എന്നിവയ്ക്കും കാരണമാകുന്നു. വെറും വയറ്റിൽ പാൽ കുടിക്കാൻ ആഗ്രഹിക്കുന്നവർ തണുത്ത പാൽ കുടിക്കാൻ ശ്രദ്ധിക്കുക. ഇത് അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകില്ല.
വെറും വയറ്റിൽ പാൽ കുടിക്കുന്നത് ചില മരുന്നുകൾ അല്ലെങ്കിൽ ഇരുമ്പ് പോലുള്ള പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തിയേക്കാം. വെറും വയറ്റിൽ സ്ഥിരമായി പാൽ കുടിച്ചാൽ ശരീരഭാരം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.
( മുകളിൽ പറയുന്ന വിവരങ്ങൾ ചില റിപ്പോർട്ടുകളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളാണ്. ഇവ പിന്തുടരുന്നതിന് മുൻപ് വിദഗ്ധരുടെ നിർദേശം തേടുക. ഈ വിവരങ്ങൾ കേരളകൗമുദി ഓൺലെെനിന്റെ കണ്ടെത്തലുകളും സ്ഥിരീകരണങ്ങളുമല്ല)