തിരുവനന്തപുരം: അമ്പലമുക്ക് എൻ.സി.സി റോഡ് ഉളിയനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തിന്റെ ഭാഗമായി 24ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8ന് ശ്രീനാരായണീയ പാരായണം,വൈകിട്ട് 4ന് പുറത്തെഴുന്നള്ളിപ്പ്,7ന് അലങ്കാര ദീപാരാധന. 25ന് വൈകിട്ട് 5ന് പാൽപ്പായസപൊങ്കാല,7ന് പൊങ്കാല നിവേദ്യം,6ന് ഭജന,7.30ന് കളമെഴുത്തുംപാട്ടും. 26ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,9.30ന് നവകലശപൂജ.
12ന് അന്നദാനം,വൈകിട്ട് 6ന് തിരുവാതിര,6.30ന് അലങ്കാര ദീപാരാധന,7ന് ഉറിയടി,രാത്രി 10 മുതൽ അഷ്ടാഭിഷേകം,ദീപാരാധന. 25ന് രാവിലെ 9.30 മുതൽ ക്ഷേത്രാങ്കണത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാരായണീയം പാരായണമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. ഫോൺ:9846203850.