കൊച്ചി: രാജ്യാന്തര നിക്ഷേപ ഗ്രൂപ്പായ ഹൈഡെൽ ഇൻവെസ്‌റ്റ്‌മെന്റിന് കല്യാൺ ജൂവലേഴ്സിലുള്ള 2.36 ശതമാനം ഓഹരികൾ 1,300 കോടി രൂപയ്ക്ക് മുഖ്യ പ്രൊമോട്ടറായ ടി.എസ് കല്യാണരാമൻ തിരിച്ചുവാങ്ങുന്നു. ഓഹരി ഒന്നിന് 535 രൂപയ്ക്കാണ് വാർബർഗ് പിൻകസിന്റെ ഉടമസ്ഥതയിലുള്ള ഹൈഡൽ ഇൻവെസ്‌റ്റ്മെന്റ് വിറ്റൊഴിയുന്നത്. ഇതോടെ കല്യാൺ ജുവലേഴ്സിലെ ഹൈഡലിന്റെ ഓഹരി പങ്കാളിത്തം ഏഴ് ശതമാനത്തിന് താഴെയെത്തും. ഇടപാട് പൂർത്തിയാകുന്നതോടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 62.95 ശതമാനമായി ഉയരും. രണ്ട് ഘട്ടങ്ങളിലായി കല്യാൺ ജുവലേഴ്സിലെ 32 ശതമാനം ഓഹരികൾ പ്രാരംഭ ഓഹരി വില്പനയ്ക്ക് മുൻപായി ഹൈഡൽ ഇൻവെസ്‌റ്റ്മെന്റ് കരസ്ഥമാക്കിയത്.