icc

ദുബായ് : ഒക്ടോബർ നാലുമുതൽ ബംഗ്ളാദേശിൽ നടത്താനിരുന്ന വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി യു.എ.ഇയിലേക്ക് മാറ്റിയതായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ബംഗ്ളാദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ദുബായ്‌യിലും ഷാർജയിലുമായിരിക്കും മത്സരങ്ങൾ. ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ് ടൂർണമെന്റ്. ബംഗ്ലാദേശിലേക്ക് ടീമിനെ അയ‌യ്ക്കുന്നതിൽ മിക്ക രാജ്യങ്ങളും ആശങ്ക അറിയിച്ചതോടെയാണ് ടൂർണമെന്റ് മാറ്റാൻ ഐ.സി.സി തീരുമാനിച്ചത്. 2021 ലെ ഐ.സി.സി പുരുഷ ട്വന്റി-20 ലോകകപ്പ് യു.എ.ഇ.യിലാണ് നടന്നത്.