ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ എം. ടെക് എൻവയോണ്മെന്റൽ എഞ്ചിനീയറിംഗ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. പോർട്സ്, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഡീംഡ് സർവകലാശാലയാണിത്. മാരിടൈം മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാനുതകുന്ന കോഴ്‌സാണിത്. യു.ജി.സി, എ.ഐ.സി.ടി.ഇ അംഗീകാരമുള്ള നാലുവർഷ ബ.ടെക്, ബി.ഇ പ്രോഗ്രാം 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഗേറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ലഭിക്കും. ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.www.imu.ac.in
കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാം
തിരുവനന്തപുരത്തുള്ള രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാമിന് ആഗസ്ത് 30 വരെ അപേക്ഷിക്കാം. 2024 ഏപ്രിൽ ഒന്നിന് 17 വയസ്സ് പൂർത്തിയാക്കിയ പ്ലസ്ടു ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.
എഴുത്ത് പരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, ജോഗ്രഫി, റീസണിംഗ്, സൈക്കോളജി, ജനറൽ ഏവിയേഷൻ എന്നിവയിൽനിന്നും ഒബ്ജെക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. സിംഗിൾ, മൾട്ടി എയർക്രാഫ്റ്റുകൾ പരിശീലനത്തിന് ലഭിക്കും. 35.35 ലക്ഷം രൂപയാണ് സിംഗിൾ എഞ്ചിൻ പരിശീലനത്തിന് ഫീസ്. കോഴ്‌സ് മൂന്ന് വര്ഷം വരെ നീണ്ടു നിൽക്കും. 200 മണിക്കൂർ വരെ വിമാനം വിജയകരമായി പറത്തണം. www.
വിദൂര വിദ്യാഭ്യാസം: യു.ജി.സിയിൽ രജിസ്റ്റർ ചെയ്യണം
യു,.ജി.സി വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിന് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക എൻറോൾമെന്റ് നടപടിക്രമം ആരംഭിച്ചു. ഓപ്പൺ & ഡിസ്റ്റൻസ് ലേർണിംഗ് പ്രോഗ്രാമിന് രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2024 -25 ൽ എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്. വിദ്യാർഥികൾ യു.ജി.സി യുടെ വിദൂര വിദ്യാഭ്യാസ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ ഐ.ഡി എടുക്കണം. ഇതിനായി അക്കാഡമിക്ക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഐ.ഡി ഉപയോഗിക്കാം. ഇതിലൂടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം.
തസ്തിക അനുവദിക്കും
തിരുവനന്തപുരം: എറണാകുളത്തെ ഹൈക്കോടതി കെട്ടിടത്തിലെ പ്രവൃത്തികളുടെ മേൽനോട്ടത്തിന് പി.ഡബ്ളിയു.ഡി.ഇലക്ട്രോണിക്സ് വിഭാഗത്തിൽ 55,200-1,15,300രൂപ സ്കെയിലിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തിക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിന് കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കനാൽ പുറമ്പോക്കിൽ നിന്ന് കുടിയൊഴിപ്പിച്ച 112കുടുംബങ്ങളുടെ നഷ്ടം 9.12കോടിയാണെന്ന റിപ്പോർട്ട് അംഗീകരിച്ചു. തിരുവനന്തപുരത്തെ വഴയിലയെ പഴകുറ്റി, കച്ചേരിനട, പതിനൊന്നാം മൈൽ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന കരകുളം മേൽപ്പാല നിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ പുതുക്കിയുള്ള ടെണ്ടർ അംഗീകരിച്ചു. ജൽജീവൻമിഷന് നൽകിയ ഭൂമിക്കൊപ്പം ജലനിധിയെ കൂടി ഉൾപ്പെടുത്താൻ വാട്ടർ അതോറിറ്റിക്ക് അനുമതി നൽകും.