fund

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സഹകരണ യൂണിയൻ 62.5 ലക്ഷം രൂപ നൽകി. സഹകരണമന്ത്രി വി എൻ വാസവന് 62.5 ലക്ഷത്തിന്റെചെക്ക് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ കൈമാറി.

മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽകർ ഐ എ എസ് , സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ് ഐ എ എസ് ,സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി എം പി രജിത് കുമാർ , പബ്ലിസിറ്റി ഓഫീസർ ബിജു നെയ്യാർ എന്നിവർ പങ്കെടുത്തു .വയനാടിന്റെ പുനർനിർമ്മിതിയ്ക്ക് ആദ്യ ഗഡുവായാണ് ഈ തുക കൈമാറിയത്.

യൂണിയന്റെ ഫണ്ടിൽ നിന്നും 50 ലക്ഷവും ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളമായ 12 ലക്ഷവും ചെയർമാൻ നൽകിയ അരലക്ഷവും അടക്കമാണ് 62.5 ലക്ഷം രൂപ കൈമാറിയത്. ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ യൂണിയൻ ആവുന്നതെല്ലാം ചെയ്യുമെന്നും എല്ലാ സർക്കിൾ യൂണിയനുകളും സഹകരണ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.