ലണ്ടൻ : സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് പോർച്ചുഗീസ് സ്ട്രൈക്കർ യാവോ ഫെലിക്സിനെ സ്വന്തമാക്കി ഇംഗ്ളീഷ് ക്ളബ് ചെൽസി. ഏഴുവർഷത്തെ കരാറിലാണ് ഫെലിക്സ് ലണ്ടനിലേക്ക് എത്തുന്നത്. കരാർ തുക ക്ളബ് വ്യക്തമാക്കിയിട്ടില്ലെങ്കിലും 503 കോടിയോളം രൂപയാണെന്ന് വിവിധ ഇംഗ്ളീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022-23 സീസണിൽ ആറുമാസത്തോളം ഫെലിക്സ് ചെൽസിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. 20 മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും നേടി. അതിന്ശേഷം ബാഴ്സലോണയിലേക്ക് ലോൺ വ്യവസ്ഥയിൽ പോയി. അവിടെ 44 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി.
10
ഈ സീസണിൽ ചെൽസിയിലെത്തുന്ന പത്താമത്തെ താരമാണ് യാവോ ഫെലിക്സ്. നേരത്തേ പെട്രോ നെറ്റോ,ഡ്യൂസ്ബെറി ഹാൾ,ഫിലിപ്പ് യോർഗെൻസൺ, ഒമറി കെല്ലിമാൻ,ആരോൺ അൻസെൽമിനോ,റെനാട്ടോ വെയ്ഗ,കാലെബ് വിലെ,മാർക് ഗിയു,ടോസിൻ അബ്രാബിയോ എന്നിവരെയും ചെൽസി സ്വന്തമാക്കിയിരുന്നു.