തിരുവനന്തപുരം: ശ്രീ ചെമ്പൈ സ്‌മാരക ട്രസ്റ്റിന്റെ 30ാമത് വാർഷിക സംഗീതോത്സവവും ചെബൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനാഘോഷവും നാളെ മുതൽ സെപ്‌തംബർ 1വരെ ശ്രീവരാഹം ചെമ്പൈ സംഗീത ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. നാളെ വൈകിട്ട് 5.30ന് മനുഷ്യാവകാശ കമ്മിഷൻ ഡയറക്ടർ ജനറൽ ഡോ.സഞ്ജീവ് പട് ജോഷി ഉദ്ഘാടനം ചെയ്യും. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.ആർ.ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മാവേലിക്കര അഖിൽ കൃഷ്ണയുടെ നാദസ്വര കച്ചേരി. 24ന് കുന്നുക്കുടി ബാലമുരളി കൃഷ്ണയും 25ന് അമൃത മുരളിയും കച്ചേരി നടത്തും. 26ന് നാമസങ്കീർത്തനം,27ന് കൊല്ലം ബാലമുരളി,28ന് ടി.എം.കൃഷ്ണ,29ന് അശ്വതി തിരുനാൾ രാമവർമ്മ,30ന് സ്‌പൂർത്തി റാവു,31ന് ഡോ.നർമ്മദ,സെപ്തംബർ 1ന് ടി.വി.എസ് മഹാദേവൻ എന്നിവരുടെ കച്ചേരികൾ ഉണ്ടായിരിക്കും. എല്ലാദിവസവും വൈകിട്ട് 6ന് കച്ചേരി ആരംഭിക്കും.