തിരുവനന്തപുരം: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പറക്കോട് ലെയിൻ റോഡിന്റെയും ഓടയുടെയും ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.സുധാകരൻ നായർ,കെ.ജയചന്ദ്രൻ,എം.രവീന്ദ്രൻ നായർ,ശരത് ചന്ദ്രകുമാർ,ബി.മുരുകൻ,ആർ.ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.