pic

ടെഹ്‌റാൻ: മദ്ധ്യ ഇറാനിൽ ബസ് അപകടത്തിൽപ്പെട്ട് 28 പാകിസ്ഥാനി തീർത്ഥാടകർക്ക് ദാരുണാന്ത്യം. ഒരു ഷിയാ മുസ്ലീം ചടങ്ങിൽ പങ്കെടുക്കാൻ ഇറാക്കിലേക്ക് പോയ സംഘത്തിന്റെ ബസ് ചൊവ്വാഴ്ച രാത്രി യാസ്ദ് പ്രവിശ്യയിലെ ദെഷിർ - താഫ്റ്റ് ചെക്ക് പോയിന്റിന് സമീപത്ത് വച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. 23 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയർന്നേക്കും.