d

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഓ​സ്ട്രി​യ​യി​ലേ​ക്ക് ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​മു​ഖേ​ന​ ​ന​ഴ്സിം​ഗ് ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​പൈ​ല​റ്റ് ​പ്രോ​ജ​ക്ട് ​ആ​രം​ഭി​ക്കാ​ൻ​ ​ധാ​ര​ണ​യാ​യി.​ ​ഓ​സ്ട്രി​യ​ൻ​ ​ട്രേ​ഡ് ​ക​മ്മി​ഷ​ണ​റും​ ​കൊ​മേ​ർ​ഷ്യ​ൽ​ ​കൗ​ൺ​സി​ല​ർ​ ​ഹാ​ൻ​സ് ​ജോ​ർ​ഗ് ​ഹോ​ർ​ട്ട്നാ​ഗ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​ ​സം​ഘ​വു​മാ​യി​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​അ​ജി​ത് ​കോ​ള​ശ്ശേ​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ലാ​ണ് ​ധാ​ര​ണ​യാ​യ​ത്.​ ​

പ്ര​തി​വ​ർ​ഷം​ 7000​ ​മു​ത​ൽ​ 9000​ ​ന​ഴ്സിം​ഗ് ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​ണ് ​നി​ല​വി​ൽ​ ​ഓ​സ്ട്രി​യ​യി​ൽ​ ​അ​വ​സ​ര​മു​ള​ള​ത്.​ ​കെ​യ​ർ​ ​ഹോം,​ ​ഹോ​സ്പി​റ്റ​ലു​ക​ൾ,​ ​വ​യോ​ജ​ന​പ​രി​പാ​ല​ന​ത്തി​നാ​യു​ള​ള​ ​പ്രൈ​വ​റ്റ് ​ഹോം​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​അ​വ​സ​ര​ങ്ങ​ളെ​ന്ന് ​ഹോ​ർ​ട്ട്നാ​ഗ​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള​ള​ ​ന​ഴ്സു​മാ​ർ​ ​മി​ക​ച്ച​ ​നൈ​പു​ണ്യ​മി​ക​വു​ള​ള​വ​രാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ജ​ർ​മ്മ​നി​യി​ലേ​യ്ക്കു​ള​ള​ ​ന​ഴ്സിം​ങ് ​റി​ക്രൂ​ട്ട്‌​മെ​ന്റാ​യ​ ​ട്രി​പ്പി​ൾ​വി​ൻ​ ​മാ​തൃ​ക​യി​ൽ​ ​ഓ​സ്ട്രി​യ​യി​ലേ​യ്ക്ക് ​പ്ര​ത്യേ​ക​ ​റി​ക്രൂ​ട്ട്‌​മെ​ന്റി​നു​ള​ള​ ​സാ​ധ്യ​ത​ക​ൾ​ ​പ​രി​ശോ​ധി​ക്കാ​മെ​ന്ന് ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​അ​ജി​ത് ​കോ​ള​ശ്ശേ​രി​ ​പ​റ​ഞ്ഞു.

തൈക്കാട് നോർക്ക സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിങ് കോളേജിൽ നിന്നും അസോസിയേറ്റ് പ്രൊഫസർമാരായ റീന എ. തങ്കരാജ്, ശോഭ പി.എസ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്‌നോളജി ഡയറക്ടർ ആശാ എസ്.കുമാർ, നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഹോം ഒതന്റിക്കേഷൻ ഓഫീസർ സുഷമാഭായി തുടങ്ങിയവർ സംബന്ധിച്ചു.