ചെന്നെെ: നടൻ വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാക പുറത്തിറക്കി. ചെന്നെെ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവുമുണ്ട്. പാർട്ടി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 30 അടി ഉയരമുള്ള കൊടിമരത്തിൽ വിജയ് തന്നെ പതാക ഉയർത്തി. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു.
#WATCH | Tamil Nadu: Actor and Tamilaga Vettri Kazhagam (TVK) chief Vijay unveils the party's flag at the party office in Chennai.
— ANI (@ANI) August 22, 2024
(Source: ANI/TVK) pic.twitter.com/YaBOYnBG6j
കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 2026ലെ തമിഴ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രതിനിധികൾ മത്സരിക്കുമെന്നാണ് വിവരം. വിജയുടെ രാഷ്ട്രീയ ജീവതത്തിലെ ആദ്യ ചുവടുവയ്പാണ് പതാക അനാച്ഛാദനം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. പതാക ഉയർത്തിയതിന് പിന്നാലെ പാർട്ടിയുടെ ഔദ്യോഗിക ഗാനവും പുറത്തുവിട്ടിട്ടുണ്ട്.