coffee

മലയാളികൾക്ക് മാത്രമല്ല ലോകത്തെ പലയിടങ്ങളിലുമുള്ള ആളുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാപ്പി. ഒരു ദിവസം തുടങ്ങുന്നതിന് മുൻപ് ഒരു കാപ്പി കുടിച്ചാൽ ഉന്മേഷം കൂടുതലാണ്. അതുപോലെ തന്നെ ഓഫീസ് സമയത്ത് ഇടയ്ക്ക് ഒരു കാപ്പി കുടിക്കുന്ന പതിവും പലർക്കുമുണ്ട്. എന്നാൽ ഇങ്ങനെ ദിവസവും രണ്ടും മൂന്നും കപ്പ് കാപ്പി കുടിക്കുന്നത് ഗുണങ്ങളെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് നിങ്ങൾ അറിയാമോ? കാപ്പി അമിതമായി കുടിച്ചാൽ അത് നിങ്ങളുടെ ഹൃദയത്തെയാണ് ബാധിക്കുന്നത്.

സെെഡസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ നടത്തിയ ഒരു ഗവേഷണത്തിൽ കാപ്പി കുടിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുന്നു. ഏകദേശം നാല് കപ്പ് കാപ്പി ദിവസേന കുടിക്കുന്നത് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

coffee

ഹൃദയാരോഗ്യം

കപ്പിൽ വലിയ അളവിൽ കഫീൻ അടങ്ങിയിരിക്കുന്നു. ഇത് അമിതമായി ശരീരത്തിൽ എത്തിയാൽ വളരെ ദോഷകരമാണ്. കഫീൻ അമിതമായാൽ പാരസിംപതിറ്റിക് നാഡീവ്യൂഹത്തെ തടസ്സപ്പെടുത്തുന്നു. ശരീരത്തിന് വിശ്രമവും ഉണർവും ആവശ്യമാണ്. എന്നാൽ കഫീൻ നമ്മുക്ക് കൂടുതൽ ഉണർവ് നൽകുന്നു. ഇത് ഹൃദമിടിപ്പ് കുറയ്ക്കുകയും ശ്വസനം മന്ദനഗതിയിലാക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കും കാപ്പി കാരണമാകുന്നു. പതുക്കെ പതുക്കെ ഇത് വൃക്ക രോഗങ്ങൾക്കും ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്കും കാരണമാകും.

coffee

അപകടസാദ്ധ്യത കൂടുതൽ ആർക്ക്

സ്ത്രീകൾ, നഗരത്തിൽ താമസിക്കുന്നവർ, ബിസിനസിലും മറ്റു തിരക്ക് പിടിച്ച് ജോലികളിൽ ഏർപ്പെടുന്നവർ എന്നിവരാണ് അമിതമായി കാപ്പി കുടിക്കുന്നതെന്നാണ് റിപ്പോർട്ട്. ദീർഘനേരത്തെ ജോലി, സമ്മർദ്ദം, തിരക്കേറിയ ജീവിതശെെലി, സമ്മർദ്ദം നിറഞ്ഞ് ജോലികൾ എന്നിവ പലപ്പോഴും ആളുകളെ കാപ്പി കൂടിക്കുന്നതിൽ എത്തിക്കുന്നു. മനുഷ്യശരീരത്തിൽ കാഫീൻ കാരണമുണ്ടാകുന്ന ദോഷഫലങ്ങൾ സൃഷ്ടിക്കണമെങ്കിൽ ഒരു ദിവസം 600 മില്ലിഗ്രാമിൽ കൂടുതൽ കാപ്പി കുടിക്കണം. അതുകൊണ്ട് ഇക്കാര്യത്തിൽ ജനങ്ങളിൽ അവബോധം വളർത്തണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

coffee

പരിഹാരം

അപകടസാദ്ധ്യത കേട്ട് പേടിച്ച് കാപ്പി കുടിയൊന്നും നിർത്തേണ്ട, ഒരു മനുഷ്യന്റെ ശരീരത്തിൽ ​ 400 മില്ലിഗ്രാം വരെ കാഫീൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. കാപ്പി കുടിക്കാൻ തോന്നുമ്പോൾ ഹെർബൽ ടീകളും മറ്റും കുടിക്കാൻ ശ്രമിക്കുക. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുക. നന്നായി വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യണം. ബോധപൂർവം കാപ്പി കുടിക്കുന്ന ഒഴിവാക്കിയാൽ ഭാവിയിലെ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് സ്വയം രക്ഷനേടാൻ കഴിയും.