woman

കൊച്ചി: 'പൂട്ടിക്കാൻ' തീവ്രശ്രമം തുടരുമ്പോഴും തിരിച്ചടവിനും വായ്പ നൽകി ആളുകളെ പിഴിഞ്ഞ് ആത്മഹത്യയുടെ വക്കിൽകൊണ്ട് നിറുത്തുകയാണ് ഓൺലൈൻ ലോൺ ആപ്പുകൾ. അടിയന്തര ആവശ്യത്തിന് 3,000 രൂപ വായ്പ എടുത്ത ആലപ്പുഴ സ്വദേശിനിയെ പലിശ ഉയർത്തി സമ്മർദ്ദത്തിലാക്കി തിരിച്ചടവിനായി ലോണുകൾ എടുപ്പിച്ചത് നിരവധി തവണ. 1.5 ലക്ഷം രൂപയോളം ആകെ തിരിച്ചടച്ചെങ്കിലും ഭീഷണി തുടർന്നതോടെ ജീവനൊടുക്കാൻ തുനിഞ്ഞ ഇവരെ പ്രതിശ്രുത വരൻ കൊച്ചിയിലെ സൈബ‌ർ സുരക്ഷാ ഫൗണ്ടേഷൻ സഹായം തേടിയാണ് രക്ഷപ്പെടുത്തിയത്.

3000രൂപയ്ക്ക് 200 രൂപ മാത്രമാണ് പലിശയെന്നാണ് ലോണെടുക്കുമ്പോൾ കാണിച്ചിരുന്നത്. തിരിച്ചടവ് ദിവസം 200 രൂപ കൂടി പലിശ ഉയർത്തി. കൂടുതൽ പണം നൽകാനില്ലെന്ന് അറിയിച്ചതോടെ മറ്റൊരു ലോൺ ആപ്പ് നിർദ്ദേശിച്ചു. ഇതിൽ നിന്നും എടുത്ത 3000 രൂപയ്ക്ക് 4000 രൂപയായിരുന്നു തിരിച്ചടവ്.

ഭീഷണി തുടർന്നതോടെ ഈവിധം തിരിച്ചടിവിനായി പലപല ലോൺ ആപ്പുകളെ ആശ്രയിച്ചതോടെയാണ് ഭീമമായ തുക ബാദ്ധ്യതയായത്. നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുമെന്നെല്ലാം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തിക ഞെരുക്കവും മറ്റ് തടസങ്ങളൊന്നുമില്ലാതെ വേഗത്തിൽ പണം കിട്ടുമെന്ന ഒരേയൊരു കാരണമാണ് മൊബൈൽ ലോൺ ആപ്പുകളിലേക്ക് ആളുകളെത്തുന്നത്. നാണക്കേട് ഓർത്താണ് പലരും പരാതിപ്പെടാൻ തയ്യാകാത്തത്.- അഡ്വ. ജിയാസ് ജമാൻ, മേധാവി, സൈബ‌ർ സുരക്ഷാ ഫൗണ്ടേഷൻ

 തരികിട ആപ്പുകൾ

പ്ലേ സ്റ്റോറിൽ ലഭ്യമായ ലോൺ ആപ്പുകളിൽ ചുരുക്കം ചിലതൊഴിച്ചാൽ ഭൂരിഭാഗം ആപ്പുകൾക്കും റിസർവ് ബാങ്കിന്റെ ബാങ്കിതര ധനകാര്യ സ്ഥാപന (എൻ.ബി.എഫ്‌.സി) ലൈസൻസ് ഇല്ല. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധി. ആധാർ, പാൻകാർഡ് പകർപ്പുകൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂവെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രവർത്തിക്കുന്നതിനായി പിന്നീടുള്ള ആപ്പ് പെർമിഷനുകൾ നൽകുന്നതോടെയാണ് തട്ടിപ്പ് സംഘം യഥാർത്ഥ പണി തുടങ്ങുന്നത്.

 ഭീഷണി പാകിസ്ഥാൻ നമ്പറിൽ നിന്നടക്കം

കൊച്ചി: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെതുടർന്ന് പെരുമ്പാവൂരിൽ 30കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച കണിച്ചാട്ടുപാറ-അരുവാപ്പാറ കുതിയപ്പുറം വീട്ടിൽ ആരതി (31)യുടെ മൊബൈലിൽ നിന്നും ലോൺ ദാതാക്കളുടെ ഭീഷണി സന്ദേശങ്ങൾ കണ്ടെത്തി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറും. പാകിസ്ഥാനടക്കം വിവിധ രാജ്യങ്ങളിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയിട്ടുള്ളത്. 6500 രൂപയാണ് യുവതി ലോൺ എടുത്തത്. ഇതിൽ കുറച്ച് തിരിച്ചടച്ചിരുന്നു.

പി​ന്നി​ൽ​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​ലോ​ബി,​ ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ച്ചു

പെ​രു​മ്പാ​വൂ​ർ​:​ ​വ​ലി​യ​ ​തു​ക​ ​വാ​യ്പ​ ​എ​ടു​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ആ​ര​തി​യെ​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​സൂ​ച​ന.​ ​വ​ലി​യ​ ​തു​ക​ ​വാ​യ്പ​ ​ല​ഭി​ക്കു​ന്ന​തി​ന് ​പ്രോ​സ​സിം​ഗ് ​ചാ​ർ​ജ് ​ആ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​തു​ക​യ്ക്കാ​യി​ ​മ​റ്റൊ​രു​ ​ആ​പ്പി​ൽ​ ​നി​ന്നും​ ​വാ​യ് ​പ​ ​എ​ടു​ത്തു.​ ​എ​ന്നാ​ൽ​ ​വ​ലി​യ​ ​തു​ക​ ​വാ​യ്പ​യാ​യി​ ​കി​ട്ടി​യി​ല്ല.​ ​ചെ​റി​യ​ ​തു​ക​ ​അ​ട​യ്ക്കാ​നും​ ​ആ​യി​ല്ല.​ ​ഇ​തോ​ടെ​യാ​ണ് ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​ഘം​ ​ഭീ​ഷ​ണി​ ​തു​ട​ങ്ങി​യ​ത്.​ ​മോ​ർ​ഫ് ​ചെ​യ്ത​ ​ന​ഗ്ന​ ​ചി​ത്ര​ങ്ങ​ൾ​ ​ഫോ​ണി​ലേ​ക്ക് ​അ​യ​ക്കു​ക​യും​ ​അ​തു​പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ​ഫോ​ണി​ലേ​ക്ക് ​സ​ന്ദേ​ശം​ ​വ​ന്ന​താ​യും​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​രൂ​പീ​ക​രി​ച്ച് ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.


വീ​ട്ടി​ൽ​ ​എ​ല്ലാ​വ​രു​മാ​യി​ ​സം​സാ​രി​ച്ചു​ ​കൊ​ണ്ടി​രി​ക്കെ​ ​ആ​ര​തി​ക്ക് ​ഒ​രു​ ​ഫോ​ൺ ​കാ​ൾ​ ​വ​രി​ക​യും​ ​മു​റി​യി​ലേ​ക്ക് ​പോ​വു​ക​യു​മാ​യി​രു​ന്നു.​ ​ഏ​റെ​ ​സ​മ​യം​ ​ക​ഴി​ഞ്ഞി​ട്ടും​ ​കാ​ണാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് 5​ ​വ​യ​സു​കാ​ര​നാ​യ​ ​മൂ​ത്ത​ ​മ​ക​ൻ​ ​മു​റി​യി​ൽ​ ​ചെ​ന്നു​ ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​വീ​ട്ട​മ്മ​ ​തൂ​ങ്ങി​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട​ത്.​ ​കു​ട്ടി​യു​ടെ​ ​ക​ര​ച്ചി​ൽ​ ​കേ​ട്ടെ​ത്തി​യ​ ​മ​റ്റു​ള്ള​വ​ർ​ ​ആ​ര​തി​യെ​ ​ഉ​ട​ൻ​ ​കോ​ത​മം​ഗ​ലം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​മ​രി​ച്ചി​രു​ന്നു.​ ​മൂ​വാ​റ്റു​പു​ഴ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ ​ശേ​ഷം​ ​മൃ​ത​ദ്ദേ​ഹം​ ​ബ​ന്ധു​ക്ക​ൾ​ക്കു​ ​വി​ട്ടു​കൊ​ടു​ത്തു.​ 3​ ​വ​യ​സു​കാ​രി​യാ​യ​ ​മ​ക​ൾ​ ​കൂ​ടി​യു​ണ്ട്.