വീട്ടിലുള്ള പല സാധനങ്ങൾക്കും നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ചില ഗുണങ്ങളുണ്ടാകും. അത്തരത്തിലൊരു സാധനമാണ് വാസലിൻ. ചുണ്ടുകൾ വിണ്ടുകീറുമ്പോഴൊക്കെയാണ് പൊതുവെ ഇത് ഉപയോഗിക്കുന്നത്. എന്നാൽ പല സാധനങ്ങളും പുത്തൻപോലെ തിളങ്ങാൻ ഇവ സഹായിക്കും.
സ്റ്റൗ പുത്തൻപോലെ തിളങ്ങാൻ വാസലിൻ സഹായിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളൊക്കെ മാറ്റി, സ്റ്റൗ നന്നായി ക്ലീൻ ചെയ്യുക. ഒരു കോട്ടൻ തുണിയിൽ കുറച്ച് വാസലിൻ തേച്ച് സ്റ്റൗവിൽ നന്നായി തുടച്ചുകൊടുക്കാം. സ്റ്റൗ പുത്തൻപോലെ തിളങ്ങാൻ ഇതുസഹായിക്കും.
കണ്ണാടിയിലെ അഴുക്ക് കളഞ്ഞ്, പുത്തൻ പോല തിളങ്ങാനും വാസലിൻ സഹായിക്കുന്നു. ആദ്യം തന്നെ കുറച്ച് വാസലിൻ കണ്ണാടിയിൽ തേച്ചുകൊടുക്കുക. ഇനി ഒരു കടലാസ് എടുത്ത് നന്നായി തു
ടച്ചുകൊടുക്കാം. ശേഷം ഒരു കോട്ടൻ തുണിയെടുത്ത് നന്നായി തേച്ചുകൊടുക്കാം. കണ്ണാടിയിലെ അഴുക്കൊക്കെ അപ്രത്യക്ഷമാകുന്നത് കാണാം.
ഷൂ തിളങ്ങാനും വാസലിൻ സഹായിക്കുന്നു.ഒരു കോട്ടനിൽ കുറച്ച് വാസലിൻ എടുക്കുക. എന്നിട്ട് ഷൂവിൽ നന്നായി തേച്ചുകൊടുക്കാം. ഷൂവിൽ നല്ലൊരു തിളക്കം വരുന്നതുകാണാം. ഇതേരീതിയിൽ ബാഗ് വൃത്തിയാക്കാനും സാധിക്കും. അതേപോലെ തന്നെ ചീപ്പിലെ അഴുക്ക് അകറ്റാനും വാസലിൻ സഹായിക്കുന്നു. ഇയർ ബഡ്സ് എടുക്കുക. അതിൽ വാസലിൻ തേച്ച്, ചീപ്പിൽ നന്നായി തേച്ചുകൊടുക്കുക. അഴുക്ക് അപ്രത്യക്ഷമാകും. മാത്രമല്ല ചീപ്പ് പുത്തൻപോലെ തിളങ്ങുകയും ചെയ്യും.