തെലുങ്ക് താരം ചിരഞ്ജീവി നായകനായി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിശ്വംഭര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയത്. സോഷ്യോ ഫാന്റസി എന്റർടെയ്നർ ചിത്രത്തിൽ തൃഷയാണ് നായിക. അഷിക രംഗനാഥ്, കുനാൽ കപൂർ, സുരഭി, ഇഷ ചൗള എന്നിവരാണ് മറ്റു താരങ്ങൾ. യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഛോട്ടോ കെ നായിഡു ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം എം.എം. കീരവാണി. എഡിറ്റിംഗ് കോട്ടഗിരി വെങ്കടേശ്വര റാവു. പ്രൊഡക്ഷൻ ഡിസൈൻ എ.എസ്. പ്രകാശ്, ജനുവരി പത്തിന് റിലീസ് ചെയ്യും. പി.ആർ. ഒ ശബരി.