ameya-mathew

നടി അമേയ മാത്യു വിവാഹിതയായി. കിരൺ കട്ടിക്കാരനാണ് അമേയയുടെ വരൻ. നടി തന്നെയാണ് വിവാഹച്ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

കിരൺ കാനഡയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ്. അഭിനേത്രിക്ക് പുറമെ മോഡലുമാണ് അമേയ. ജയസൂര്യ നായകനായ ആട് എന്ന സിനിമയിലൂടെയാണ് അമേയ സിനിമാരംഗത്തെത്തുന്നത്. ആടിന്റെ രണ്ടാം ഭാഗത്തിലും നടി അഭിനയിച്ചിരുന്നു. ഖജുരാഹോ ഡ്രീംസ്, രഥം എന്നീ സിനിമകളിലും താരം വേഷമിട്ടിരുന്നു. ഹരി കൃഷ്ണ നായകനായ അഭിരാമിയിലാണ് അമേയ ഏറ്റവും അവസാനം വേഷമിട്ടത്.

അമേയ പങ്കുവച്ച വിവാഹനിശ്ചയ ചിത്രങ്ങളും സേവ് ദി ഡേറ്റ് ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. 'ഞങ്ങൾ വിവാഹിതരായി, ബെസ്‌റ്റ്‌ ഫ്രണ്ട്‌സിൽ നിന്ന് ഭാര്യഭർത്താക്കന്മാരായിരിക്കുന്നു, പ്രണയവും ചിരിയും നിറഞ്ഞ യാത്ര'- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്.

View this post on Instagram

A post shared by Ameya Mathew (@ameyamathew)