ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ കേസിൽ കുഞ്ഞിന്റെ മരണകാരണം എന്താണെന്നതിനു വേണ്ടത്ര തെളിവുകൾ ലഭിക്കാതെ പൊലീസ്. ഇത്തരം സംഭവങ്ങളിൽ മരണകാരണം കണ്ടെത്തുന്നതിനെ സംബന്ധിച്ച് ഡോക്ടർമാരുമായും ചോദിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൂച്ചാക്കൽ എസ്.എച്ച്.ഒ. എൻ.ആർ. ജോസ് പറഞ്ഞു.