ഗോൾഡ് കോസ്റ്റ്: ക്യാപ്ടൻ മിന്നുമണിയുടെ തകർപ്പൻ ബൗളിംഗിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ എയ്‌ക്കെതിരായ ഏക അൺഒഫീഷ്യൽ വനിതാ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 5 വിക്കറ്റ് വീഴ്ത്തിയ മിന്നുവിന്റെ നേതൃത്വത്തിൽ ഇന്ത്യ 212 റൺസിന് ഓൾഔട്ടാക്കി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിറുത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ100 എന്ന നിലയിലാണ്. 40 റൺസെടുത്ത ശ്വേത സെഹ്രാവത്തും 31 റൺുമായി തേജൽ ഹസബിൻസുമാണ് ക്രീസിൽ. പ്രിയ പൂനിയ (7), ശുഭ സതീഷ് (22) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തേ മിന്നുവും 4 വിക്കറ്റ് നേടിയ പ്രിയ മിശ്രയും ചേർന്നാണ് ഓസീസ് ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്. 71 റൺസെടുത്ത ഓപ്പണർ ജോർജിയ വോൾ ആണ് ഓസീസിന്റെ ടോപ് സ്കോറർ. മിന്നുവിനെക്കൂടാതെ മറ്റൊരു മലയാളി താരം സജന സജീവനും ഇന്ത്യൻ ടീമിലുണ്ട്.