മുംബയ്: അടുത്ത വർഷം ഇന്ത്യയുടെ പുരുഷ വനിതാ ക്രിക്കറ്റ് ടീമുകൾ ഇംഗ്ലണ്ട് പര്യടനം നടത്തും. പുരുഷ ടീമിന്റെ പര്യടനം 2025 ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ്. 5 ടെസ്റ്റ് പരമ്പരയ്ക്കായാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ പോകുന്നത്. ആദ്യ ടെസ്റ്റ് ജൂലായ് 20 മുതൽ ലീഡ്സിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ അവസാന മത്സരം ജൂലായ് 31മുതൽ ആഗസ്റ്റ് 4വരെ ഓവലിൽ നടക്കും. വനിതാ ടീമിന്റെ പര്യടനം ജൂൺ, ജൂലായ് മാസങ്ങളിലാണ്. 5 മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയും മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയുമാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക. 2026ൽ ലോഡ്സിൽ ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടെസ്റ്റ് മത്സരം നടത്താനും തീരുമാനമായി. ലോഡ്സ് വേദിയാകുന്ന ആദ്യ അന്താരാഷ്ട്ര വനിതാ ടെസ്റ്റ് മത്സരമാകുമിത്.