crime

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ രണ്ട് യുവതികള്‍. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശി ഷാജിത ഷെരീഫ് ആണ് കേസില്‍ അറസ്റ്റിലായത്. ഈസ്റ്റ് പൊലീസ് ആണ് തട്ടിപ്പ് കേസില്‍ ഷാജിതയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ വീട്ടമ്മയെ യുവതികള്‍ സമീപിച്ചത് സ്വര്‍ണം പൂജിക്കാനെന്ന പേരിലായിരുന്നു. ഇവര്‍ പറഞ്ഞത് വിശ്വസിച്ച വീട്ടമ്മയില്‍ നിന്നും 12 പവന്റെ ആഭരണമാണ് തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. ഷാജിതയ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.