ന്യൂഡൽഹി: റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അദ്ധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാതിക്രമക്കേസിൽ മൊഴികൊടുക്കുന്ന വനിതാ ഗുസ്തി താരങ്ങൾക്കുള്ള സുരക്ഷ ഡൽഹി പൊലീസ് പിൻവലിച്ചെന്ന ആരോപണവുമായി വിനേഷ് ഫോഗാട്ട്. സാമൂഹ്യ മാദ്ധ്യമമായ എക്സിലെ തന്റെ അക്കൗണ്ടിലൂടെയാണ് വിനേഷിന്റെ ആരോപണം. ഡൽഹി പൊലീസിനേയും ദേശീയ വനിതാ കമ്മീഷനേയും ഡൽഹി വനിതാ കമ്മീഷനേയും ടാഗ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഡൽഹി പൊലീസ് വിനേഷിന്റെ ആരോപണം നിഷേധിച്ചിട്ടുണ്ട്.സുരക്ഷ പിൻവലിച്ചിട്ടില്ലെവന്നും അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേരാൻ താമസിച്ചതാകാമെന്നും ഇത് അന്വേഷനക്കുമെന്നുമായിരുന്നു പൊലീസിനറെ വിശദീകരണം.