തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് അടുത്തുള്ള ടോൾ ഗേറ്റിന് സമീപമുള്ള വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര,നല്ല ചൂടുള്ള ദിവസം, രാവിലെ വീട്ടമ്മ അടുക്കളയുടെ പിറക് വശത്ത് നിന്നപ്പോൾ വലിയ മൂർഖൻ പത്തി വിടർത്തി നിൽക്കുന്നതു കണ്ടു.

snake

പേടിച്ച വീട്ടമ്മ വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ഉടൻ വാവ സുരേഷിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവ ദിവസം പുലർച്ചെ രണ്ട് മണിയോടെ റോഡിൽ നിന്ന് ഈ വീട്ടിനുള്ളിലേക്ക് വലിയ മൂർഖൻ പാമ്പ് കയറുന്നത് ടോൾ ഗേറ്റിലെ പയ്യൻ കണ്ടിരുന്നു. ഈ യുവാവ്‌ വീഡിയോ എടുത്ത് രാവിലെ തന്നെ വീട്ടുകാരെ കാണിച്ചിരുന്നു.

അതിനാൽത്തന്നെ വീട്ടുകാരും കടുത്ത ജാഗ്രതയിൽ ആയിരുന്നു. വിറക് അടുക്കി വച്ചിരിക്കുന്ന സ്ഥലത്ത്‌ ആണ് മൂർഖൻ കയറിയത്. ദീർഘനേരത്തെ തെരച്ചിലിനോടുവിൽ മൂർഖൻ പാമ്പിനെ കണ്ടു. മുട്ടയിടാൻ മണിക്കൂറുകൾ മാത്രം ഉള്ള മൂർഖൻ പാമ്പാണിതെന്ന് വാവ സുരേഷ് പറഞ്ഞു. ഈ സമയം മൂർഖൻ പാമ്പിന് വെള്ളം അവശ്യമാണ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.